‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ!! ചുവപ്പ് സാരിയിൽ അടാർ ലുക്കിൽ നടി സാധിക..’ – ഫോട്ടോസ് വൈറൽ

‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ!! ചുവപ്പ് സാരിയിൽ അടാർ ലുക്കിൽ നടി സാധിക..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലിലും ഒരേ പോലെ അഭിനയിക്കുന്ന താരങ്ങൾ മലയാളത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ മലയാള സിനിമ സീരിയൽ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരു അഭിനയത്രിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ അവതാരകയായുമെല്ലാം സാധിക ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. വിവാഹിത ആയിരുന്നെങ്കിലും സാധിക ആ ബന്ധം വേർപിരിഞ്ഞിരുന്നു.

ഈ കഴിഞ്ഞ ദിവസം ഉറ്റ സുഹൃത്തായ വൈഗയ്ക്ക് ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കാനായി പോയിരുന്നു. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ ഇപ്പോഴിതാ സാധികയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകർക്ക് ഇടയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചുവപ്പ് നിറത്തിലെ സാരി ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് സാധിക ഫോട്ടോസ് എടുത്തിരിക്കുന്നത്.

ഇത് എന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്ന് തോന്നി പോകുന്ന രീതിയിലുള്ള ഒരു അടാർ ലുക്കിൽ സാധിക തിളങ്ങിയിരിക്കുന്നത്. ജിഷ്ണു പിക് യാർഡ് എന്ന ഫോട്ടോഗ്രാഫറാണ് സാധികയുടെ പുതിയ ഷൂട്ട് എടുത്തിരിക്കുന്നത്. ജിഷ്ണുവിന്റെ പുടവ വെഡിങ് എന്ന വെഡിങ് ഫോട്ടോഗ്രാഫി കമ്പനിക്ക് വേണ്ടിയാണ് സാധിക ഈ മനോഹരമായ സുന്ദരിയായിട്ടുള്ള ഫോട്ടോസ് എടുത്തിരിക്കുന്നത്.

പട്ടുസാരി എന്ന മഴവിൽ മനോരമയിലെ സീരിയലിലൂടെ പ്രിയങ്കരിയായി മാറിയ സാധികയെ ആരാധകർ കാണാൻ ആഗ്രഹിക്കുന്നതും ഇത്തരം സാരിയിലുള്ള ഗ്ലാമറസ് വേഷങ്ങളിലാണ്. സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പാപ്പൻ എന്ന സിനിമയാണ് സാധികയുടെ ഇനി തിയേറ്ററിൽ ഇറങ്ങാനുള്ളത്. പാപ്പന്റെ പ്രൊമോഷൻ ഷൂട്ടിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

CATEGORIES
TAGS