‘നാല്പത് വയസ്സ് കണ്ടാൽ പറയുമോ!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ശ്രിയ ശരൺ..’ – ഫോട്ടോസ് വൈറലാകുന്നു

ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ശ്രിയ ശരൺ. അത് കഴിഞ്ഞ് സന്തോഷം തെലുങ്കിൽ ചിത്രത്തിൽ വെങ്കിടേഷിന്റെ നായികയായി അഭിനയിച്ച താരം പിന്നീട് മറ്റ് ഭാഷകളിലേക്കും തന്റെ അഭിനയ ജീവിതം തുടർന്നു. ബോളിവുഡിലും സൗത്ത് ഇന്ത്യൻ ഭാഷകളിലുമായി ശ്രിയ നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ സിനിമകളിലാണ് ശ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. റഷ്യൻ ബോയ് ഫ്രണ്ടുമായി 2018-ൽ താരം വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹ ശേഷവും അഭിനയ ജീവിതം തുടരുന്ന ഒരാളാണ് ശ്രിയ. 2021-ൽ താരം ഒരു ആൺകുഞ്ഞിന് ജന്മം നല്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ശ്രിയയ്ക്ക് അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടായ ഒരു വർഷമായിരുന്നു.

ബ്രഹ്മണ്ഡ ചിത്രമായ ആർആർആർ, മലയാള ചിത്രമായ സാൾട്ട് ആൻഡ് പേപ്പറിന്റെ ഹിന്ദി റീമേക്കായ തട്ക, മലയാളത്തിലെ തന്നെ ദൃശ്യം 2-വിന്റെ ഹിന്ദി റീമേക്കുകളിൽ ശ്രിയ അഭിനയിച്ചിരുന്നു. ഇതിൽ ദൃശ്യം 2 അവിടെ 350 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. ശ്രിയയുടെ അടുത്ത സിനിമ കന്നഡയിലാണ്. ഈ കഴിഞ്ഞ ദിവസം നടന്ന സ്റ്റാർ ഡസ്റ്റ് അവാർഡിൽ ശ്രിയയും ദൃശ്യം 2-വിലെ അഭിനയത്തിന് അവാർഡ് നേടിയിരുന്നു.

അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയ ഔട്ട് ഫിറ്റിലുള്ള ശ്രിയയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നാല്പത് വയസ്സ് ആയെന്ന് ചിത്രങ്ങൾ കണ്ടാൽ പറയുകയില്ല എന്നും ഇപ്പോഴും എന്തൊരു ഹോട്ടാണ് കാണാൻ എന്നും ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്. കാസ സ്റ്റുഡിയോയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നികിത മഹിസല്കറാണ് ഔട്ട് ഫിറ്റ് ചെയ്തിരിക്കുന്നത്.


Posted

in

by