‘വിജയ് അണ്ണനൊപ്പം വീണ്ടും കൈ കോർക്കുന്നു!! ദളപതി 67 അന്നൗൺസ് ചെയ്‌ത്‌ ലോകേഷ്..’ – ഏറ്റെടുത്ത് ആരാധകർ

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ദളപതി 67-ന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളും സംവിധായകൻ ലോകേഷും ചേർന്ന് ഔദ്യോഗികമായി അന്നൗൺസ് ചെയ്തിരിക്കുകയാണ് ദളപതി 67. വിജയ്ക്ക് ഒപ്പം ഇടിവള പിടിച്ചുകൊണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ലോകേഷ് സിനിമ അന്നൗൺസ് ചെയ്തിരിക്കുന്നത്.

സംഭവം ഇറുക്ക് എന്നാണ് ആരാധകർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്. വിക്രത്തിന് ശേഷമുള്ള ലോകേഷിന്റെ സിനിമയായതുകൊണ്ട് തന്നെ പ്രതീക്ഷകൾ വാനോളമാണ്. ഇതിന് മുമ്പ് വിജയും ലോകേഷും ഒന്നിച്ച് ‘മാസ്റ്റർ’ എന്ന സിനിമ ചെയ്തിരുന്നു. അന്ന് 50% തന്റെ സിനിമ എന്നും 50% വിജയുടെ സിനിമ എന്നുമാണ് ലോകേഷ് ആ മാസ്റ്റർ എന്ന ചിത്രത്തെ വിശേഷിപ്പിച്ചിരുന്നത്.

ഇതിനെ പൂർണമായും ഒരു ലോകേഷ് ചിത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൈതി, വിക്രം പോലെ ഇതും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രമായിരിക്കുമോ എന്ന് അറിയാൻ പക്ഷേ ഇനിയും കാത്തിരിക്കണം. അങ്ങനെയാണെങ്കിൽ ലോകേഷിന്റെ വിക്രം 2-വിൽ ഒരുപക്ഷേ കമൽഹാസൻ, വിജയ്, സൂര്യ എന്നിവരെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.

ദളപതി 67-ൽ വില്ലനായി സിബുവാണ് അഭിനയിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇനി ആരാണ് ആ റോളിൽ എത്താൻ പോകുന്നതെന്ന് ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. റോളക്സ് ഉണ്ടാകുമെന്നും ചിലർ സംശയം ചോദിക്കുന്നുണ്ട്. “ഒരിക്കൽ കൂടി വിജയ് അണ്ണയുമായി കൈകോർത്തതിൽ ഏറെ സന്തോഷമുണ്ട്..”, എന്നായിരുന്നു വിജയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം ലോകേഷ് കുറിച്ചത്.


Posted

in

by