‘ഉണ്ണി മുകുന്ദനെ ‘സമാജം സ്റ്റാർ’ എന്ന് കളിയാക്കി രശ്മി ആർ നായർ, പ്രതികരിച്ച് ആരാധകർ..’ – സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ഡിസംബർ 30-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ഓരോ ദിവസം കഴിയുംതോറും കളക്ഷൻ ഭേദിച്ചുകൊണ്ട് ഇരിക്കുകയാണ്. ആദ്യ രണ്ട് ദിനങ്ങളിലേക്കാൾ കളക്ഷനാണ് മൂന്നാം ദിനം ചിത്രം നേടിയത്. ഈ കഴിഞ്ഞ ദിവസം ജി.സി.സിയിലും മറ്റ് സ്ഥലങ്ങളിലും റിലീസ് ചെയ്യുകയും ചെയ്തു.

സിനിമയ്ക്ക് ഭൂരിഭാഗം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. വളരെ ചുരുക്കം ആളുകൾ മാത്രമാണ് സിനിമയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞത്. ഈ വീക്ക് എൻഡ് കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം പത്ത് കോടി രൂപ നേടുമെന്ന് പ്രേക്ഷകർ കരുതുന്നത്. വിദേശത്തും റിലീസ് ചെയ്തതുകൊണ്ട് തന്നെ കളക്ഷൻ വേൾഡ് വൈഡ് 15 കോടിയിൽ അധികം നേടുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട്.

അതെ സമയം സിനിമയെ പറ്റി സോഷ്യൽ ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ. സിനിമ കാണില്ലെന്ന് നേരത്തെ പോസ്റ്റിട്ട രശ്മി തന്നെ സിനിമ കണ്ട ശേഷമുള്ള അഭിപ്രായം രേഖപെടുത്തികൊണ്ട് പോസ്റ്റും ഇട്ടിട്ടുണ്ട്. അതിൽ ഉണ്ണി മുകുന്ദനെ “സമാജം സ്റ്റാർ” എന്ന് വിശേഷിപ്പിച്ച് കളിയാക്കുകയും ചെയ്തിരുന്നു. സിനിമയുടെ കഥയുടെ സ്പോയിലർ ഉൾപ്പടെ എഴുതിയാണ് രശ്മി കുറിപ്പ് പങ്കുവച്ചത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളിലും പെട്ടവരെയും രശ്മി പോസ്റ്റിലൂടെ വിമർശിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ രശ്മി അനുകൂലിച്ച് കൊണ്ട് അതിലും മോശമായ വാക്കുകളിലൂടെ മറ്റു ചിലരും ഉണ്ണിക്ക് എതിരെ കമന്റുകൾ ഇട്ടിട്ടുണ്ട്. ചിലർ രശ്മിയെ കളിയാക്കിയും മറുപടികൾ കൊടുത്തിട്ടുണ്ട്. ഉണ്ണിയുടെ ആരാധകർ എന്തായാലും രശ്മിക്ക് എതിരെ പ്രതികരിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുന്നുണ്ട്.