‘ഇന്തോനേഷ്യയിലേക്ക് ഒരു സോളോ ട്രിപ്പ്!! അവധി ആഘോഷിച്ച് നടി ആൻഡ്രിയ ജെറീമിയ..’ – ഫോട്ടോസ് കാണാം

ഗായികയായും അഭിനയത്രിയായും ഒക്കെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒരു താരമാണ് നടി ആൻഡ്രിയ ജെറീമിയ. പച്ചക്കിളി മുത്തുച്ചരം എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആൻഡ്രിയ അതിന് മുമ്പ് അന്യൻ സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ കണ്ണും കണ്ണും നോക്കിയ എന്ന ഗാനം പാടി ശ്രദ്ധനേടിയിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ആൻഡ്രിയ അഭിനയത്തിലേക്ക് എത്തുന്നത്.

ഇപ്പോൾ പാട്ടും അഭിനയവുമായി സിനിമയിൽ സജീവമായി നിൽക്കുന്ന ആൻഡ്രിയ ഈ തിരക്കുകൾക്ക്‌ ഇടയിൽ ഒരു സോളോ ട്രിപ്പ് പോയിരിക്കുകയാണ്. ഇൻഡോനേഷ്യയിലെ ബാലിയിലേക്കാണ് ഈ തവണ ആൻഡ്രിയ പോയിരിക്കുന്നത്. തെന്നിന്ത്യയിലെ നിരവധി നടിമാർക്ക് ഇതിനോടകം താല്പര്യം തോന്നി പോയിട്ടുള്ള ഒരു സ്ഥലമാണ് ഇത്. അവിടെ ചെന്നവരെല്ലാം ആരാധകരെ ഞെട്ടിപ്പിച്ചിട്ടുമിട്ടുണ്ട്.

ഹോട്ട് ലുക്ക് ഫോട്ടോസുകൾ പങ്കുവച്ചാണ് താരങ്ങൾ തങ്ങളുടെ ആരാധകരെ സന്തോഷിപ്പിച്ചത്. ആൻഡ്രിയയും അതിൽ ഒട്ടും പിന്നോട്ട് പോയിട്ടില്ല. ഉലുവാട്ടു എന്ന സ്ഥലത്ത് നിന്നുള്ള ഫോട്ടോസാണ് ആൻഡ്രിയ പങ്കുവച്ചത്. ഷോർട്സും മിനി ടോപ്പും ധരിച്ച് കൂളിംഗ് ഗ്ലാസും തൊപ്പിയുമൊക്കെ വച്ച് ഹോട്ട് ലുക്കിൽ തന്നെയാണ് ആൻഡ്രിയയും തന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

സൂര്യാസ്തമയം ഉൾപ്പടെയുള്ള കാര്യങ്ങൾ ആസ്വദിച്ച് ശേഷമാണ് ആൻഡ്രിയ അവിടെ നിന്ന് യാത്ര തിരിച്ചത്. ജി.ടി ഹോളിഡേയ്സ് ആണ് ആൻഡ്രിയയ്ക്ക് ട്രിപ്പിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊടുത്തത്. അതെ സമയം ആൻഡ്രിയ അഭിനയിക്കുന്ന സിനിമകളിൽ ഇനി പിസാസ് 2 ആണ് വരാനുള്ളത്. കഴിഞ്ഞ വർഷം ആൻഡ്രിയ പാടിയ മൂന്ന് ഹിറ്റ് ഗാനങ്ങളാണ് ഉണ്ടായിട്ടുള്ളത്. തോപ്പിൽ ജോപ്പന് ശേഷം മലയാളത്തിൽ ആൻഡ്രിയ അഭിനയിച്ചിട്ടില്ല.