‘ശെടാ!! നമ്മുടെ രചന നാരായണൻകുട്ടി ആണോ ഇത്!! ഷോർട്സിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

തീർത്ഥാടനം, നിഴൽക്കൂത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നടി രചന നാരായണൻകുട്ടി. പിന്നീട് കുറച്ച് വർഷം രചനയെ സിനിമയിൽ അധികം കണ്ടിട്ടില്ല. 2011-ൽ വീണ്ടും അഭിനയ ജീവിതം തുടങ്ങിയിരുന്നു. അതും ടെലിവിഷൻ ഹാസ്യ ഷോയായ മറിമായത്തിലൂടെയാണ് രചന തിരിച്ചുവന്നത്. അതിലൂടെ ഒരുപാട് പ്രേക്ഷകരുടെ പ്രിയങ്കരിയായി രചന മാറി.

അതിൽ കണ്ട ശേഷമാണ് രചനയ്ക്ക് ഒരുപാട് അവസരങ്ങൾ സിനിമയിൽ നിന്ന് ലഭിക്കുകയും ചെയ്തിരുന്നു. ജയറാമിന്റെ നായികയായി ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്കും രചന തിരിച്ചുവരവ് നടത്തി. അതെ വർഷം തന്നെ ആമേൻ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷവും രചന ചെയ്തിരുന്നു. പിന്നീട് സിനിമകളിൽ കൂടുതൽ സജീവമായി അഭിനയിക്കുകയും ചെയ്തു.

പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളി വരെ, കാന്താരി, ഡബിൾ ബാരൽ, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, വർണ്യത്തിൽ ആശങ്ക, ആറാട്ട്, കണ്ണാടി തുടങ്ങിയ മലയാള സിനിമകളിൽ രചന അഭിനയിച്ചിട്ടുണ്ട്. അഭിനയ പോലെ തന്നെ നൃത്ത രംഗത്തിലും രചന തിളങ്ങിയിട്ടുണ്ട്. വിവാഹിത ആയിരുന്നെങ്കിലും രചന വളരെ പെട്ടന്ന് തന്നെ വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു.

നൃത്തത്തിൽ സജീവമായ രചനയെ മോഡേൺ വേഷങ്ങളിൽ അധികം പ്രേക്ഷകർ കണ്ടിട്ടില്ല. എങ്കിൽ ഇപ്പോഴിതാ ഒരു നീന്തൽ പൂളിന്റെ സൈഡിൽ ഷോർട്സ് ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുകയാണ്. തന്റെ ന്യൂ ഇയർ ആഘോഷം ഇങ്ങനെയായിരുന്നുവെന്ന് രചന പങ്കുവെക്കുന്നു. നടി മഞ്ജു പിള്ളയാണ് ചിത്രങ്ങൾ എടുത്തത്. ഇരുവരും അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടിയാണ്.