‘സമുദ്രം ഒരു കണ്ണാടി പോലെയാണ്!! ഹോട്ട് ലുക്കിൽ തിളങ്ങി നടി ഐശ്വര്യ രാജേഷ്..’ – ഫോട്ടോസ് വൈറൽ

‘സമുദ്രം ഒരു കണ്ണാടി പോലെയാണ്!! ഹോട്ട് ലുക്കിൽ തിളങ്ങി നടി ഐശ്വര്യ രാജേഷ്..’ – ഫോട്ടോസ് വൈറൽ

സൺ ടി.വിയിൽ അവതാരകയായി തന്റെ കരിയർ ആരംഭിച്ച ശേഷം തമിഴ് സിനിമ ലോകത്ത് ഏറ്റവും തിരക്കുള്ള നടിയായി മാറിയ ഒരാളാണ് ഐശ്വര്യ രാജേഷ്. 2010 മുതൽ സിനിമയിൽ സജീവമായി തിളങ്ങിയ ഐശ്വര്യ ഒരു സിനിമ കുടുംബത്തിൽ നിന്ന് തന്നെയാണ് എത്തിയത്. ‘നീതാൻ അവൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് അഭിനയ രംഗത്തേക്ക് വരുന്നത്.

അത് കഴിഞ്ഞ് വിജയ് സേതുപതിയുടെ നായികയായി അടുപ്പിച്ച് രണ്ട് സിനിമകളിൽ ഐശ്വര്യ അഭിനയിച്ചു. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ഐശ്വര്യ നേടിയെടുത്തു. മലയാളത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാന്റെ നായികയായിട്ടാണ് ഐശ്വര്യ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലായിരുന്നു അത്.

അത് കഴിഞ്ഞ് നിവിൻ പൊളി ചിത്രമായ സഖാവിലും ഐശ്വര്യ അഭിനയിച്ചിരുന്നു. വട ചെന്നൈ, കാണാ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ ഐശ്വര്യയ്ക്ക് ഒരുപാട് പ്രശസ്തിയും നേടി കൊടുത്തിരുന്നു. മലയാളത്തിൽ ഇപ്പോൾ പുലിമട എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഐശ്വര്യ. സമൂഹ മാധ്യമങ്ങളിലും ഐശ്വര്യ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്.

ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. നടുക്കടലിൽ ബോട്ടിൽ അതീവ ഹോട്ട് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചത്. മിനി സ്കർട്ടിലും ടോപ്പിനും ഒപ്പം കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷായി നിൽക്കുന്ന ചിത്രങ്ങൾക്ക് താഴെ ആരാധകരെ പോലെ തന്നെ ഒരുപാട് താരങ്ങളും കമന്റുകൾ ഇട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

CATEGORIES
TAGS