‘കൂറ പടമെന്ന് സുരാജ്, ഹേറ്റ് ക്യാമ്പയിൻ എന്ന് സിദ്ധിഖ്!! ആറാട്ട് അണ്ണനെ കളിയാക്കി ഇരുവരും..’ – പ്രൊമോ വീഡിയോ

ഉണ്ണികൃഷ്ണൻ ബി സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ആറാട്ട്. സിനിമയ്ക്ക് ഒരുപാട് നെഗറ്റീവ് റിവ്യൂസ് ആയിരുന്നു ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ വന്നത്. പക്ഷേ ആ സിനിമ ഇറങ്ങിയതോടെ കേരളത്തിൽ ഉടനീളം ഹിറ്റായ ഒരാളുണ്ടായിരുന്നു. സിനിമയുടെ തിയേറ്റർ റെസ്പോൺസിലൂടെ വൈറലായ സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ.

ആറാട്ട് അണ്ണൻ എന്ന മലയാളികൾ വിശേഷിപ്പിച്ച സന്തോഷ് പിന്നീട് അഭിമുഖങ്ങളിലൂടെ കൂടുതൽ വൈറലായതോടെ ഒരു താരമായി വളർന്നു. സന്തോഷ് വർക്കി കഴിഞ്ഞ വർഷം ഇറങ്ങിയ മിക്ക സിനിമകളെ കുറിച്ചും ആദ്യ ഷോ കഴിയുമ്പോൾ തന്നെ അഭിപ്രായം പറയുന്ന ഒരാളായി മാറി. ക്യാമറയ്ക്ക് മുന്നിലേക്ക് ഇടിച്ചുകയറി വന്ന് ചോദിച്ചില്ലെങ്കിൽ കൂടിയും മറുപടി പറയുന്ന ഒരാളായി മാറുകയും ചെയ്തു. പോകെപോകെ മലയാളികൾ സന്തോഷിനെ കണ്ട് ബോറടിച്ചു തുടങ്ങിയിരുന്നു.

മനപൂർവം പ്രശസ്തി നേടാൻ വേണ്ടി ചെയ്യുന്നത് പോലെ പലർക്കും തോന്നി. ട്രോളുകളിലും ആറാട്ട് അണ്ണൻ തന്നെ കഴിഞ്ഞ വർഷം മുന്നിൽ തന്നെയുണ്ടായിരുന്നു. പുതുവർഷത്തിലും അതിന് മാറ്റമൊന്നും വന്നിട്ടില്ല. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘എന്നാലും ന്റെളിയാ’ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. സുരാജ്, നടൻ സിദ്ധിഖ് എന്നിവർ ചേർന്ന് സിനിമ കണ്ടിട്ട് ഇറങ്ങി വന്ന് അഭിപ്രായം പറയുന്ന രീതിയിലാണ് പ്രൊമോ ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Suraj Venjaramoodu (@surajvenjaramoodu)

ഈ അടുത്ത കാലത്ത് അത്ര നല്ല സിനിമ കണ്ടിട്ടില്ലെന്ന് സിദ്ധിഖ് പറയുമ്പോൾ പിറകിലൂടെ വന്ന് കൂറ പടമെന്ന് സൂരാജ് പറയുന്നുണ്ട്. ഫാമിലി എൻജോയ് ചെയ്യുമെന്ന് സിദ്ധിഖ് വീണ്ടും പറയുമ്പോൾ ആരുടെ ഫാമിലിയെന്ന് കറങ്ങി തിരിഞ്ഞ് വീണ്ടും സുരാജ് വന്ന് പറയും. അപ്പോള് ഇത് ഹേറ്റ് ക്യാമ്പയിനാണെന്ന് സിദ്ധിഖ് മറുപടിയും കൊടുക്കും. ആറാട്ട് അണ്ണൻ ഇട്ടുള്ള കൊട്ടാണല്ലോ എന്നും വീഡിയോയുടെ താഴെ മിക്കവരും പറഞ്ഞിട്ടുണ്ട്. ജനുവരി ആറിനാണ് എന്നാലും ന്റെളിയാ റിലീസ് ചെയ്യുന്നത്. ഗായത്രി അരുണാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.


Posted

in

by