‘ഫാഷൻ ഇവന്റിൽ അതീവ ഗ്ലാമറസ് ലുക്കിൽ ഋതു മന്ത്ര, ബ്യൂട്ടി ക്യൂനെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ഫാഷൻ ഇവന്റിൽ അതീവ ഗ്ലാമറസ് ലുക്കിൽ ഋതു മന്ത്ര, ബ്യൂട്ടി ക്യൂനെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന പരിപാടിയുടെ നാല് സീസണുകൾ ഇതിനോടകം മലയാളത്തിൽ കഴിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്ന് സീസണുകളിൽ വിജയിയെ കണ്ടെത്തിയപ്പോൾ ഒരു സീസൺ പാതിവഴിയിൽ നിർത്തി വെക്കേണ്ടി വരികയും ചെയ്തിരുന്നു. റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഷോ കൂടിയാണ് ബിഗ് ബോസ്.

ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരാളാണ് മോഡലും നടിയുമായ ഋതു മന്ത്ര. മോഡലിംഗ് രംഗത്ത് നിന്നും ഷോയിലേക്ക് എത്തിയ ഋതു ചില സിനിമകളിൽ ചെറിയ റോളുകളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. ഷോ തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ഫാൻസ്‌ ആർമി ഗ്രൂപ്പുകൾ രൂപപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു ഋതു മന്ത്ര.

മികവുറ്റ പ്രകടനം പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഫൈനലിസ്റ്റ് ആകാൻ മാത്രമേ താരത്തിന് സാധിച്ചിരുന്നൊള്ളു. ആ സീസണിൽ വിജയിയായത് മലയാളികൾക്ക് പ്രിയപ്പെട്ട നടനായ മണിക്കുട്ടൻ ആയിരുന്നു. മണിക്കുട്ടനും ഋതുവും തമ്മിലുള്ള കോമ്പിനേഷനിൽ വന്ന പല മുഹൂർത്തങ്ങൾ പ്രേക്ഷകർ ഏറെ സ്വീകരിച്ചു. അഭിനയത്തോടൊപ്പം അതിമനോഹരമായി പാടുകയും ചെയ്യുന്ന ഒരാളാണ് ഋതു.

ഷോയിൽ പലപ്പോഴും പാടിയിലൂടെയും പ്രേക്ഷകരെ ഋതു കൈയിലെടുത്തിട്ടുണ്ട്. കൊച്ചി ലെ മെറിഡിയനിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഋതുവിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ഇപ്പോൾ. അതീവ ഗ്ലാമറസ് ലുക്കിലാണ് ചടങ്ങിൽ ഋതു എത്തിയിരുന്നത്. ബ്യൂട്ടി ക്യൂൻ എന്നാണ് ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്. എഫ് 2 സ്റ്റോറീസ്, ജിത്തു പ്രകാശൻ എന്നിവരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS