‘അമ്പോ!! പൊമുട്ടയിലെ താരമല്ലേ ഇത്, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി ഹരിത പറക്കോട്..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമയും സീരിയലുകളും പോലെ തന്നെ മലയാളികളുടെ മനസ്സിൽ ഈ കാലത്ത് ഇടംനേടിയ ഒന്നാണ് വെബ് സീരീസുകൾ. ഒരുപക്ഷേ ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇന്ന് വെബ് സീരീസുകളിൽ അഭിനയിക്കുന്നവർക്ക് ലഭിക്കുന്നുണ്ട്. പ്രധാനമായും മലയാളികൾ കണ്ട് തുടങ്ങിയത് യൂട്യൂബ് വെബ് സീരീസുകളാണ്. മലയാളത്തിൽ അങ്ങനെ വെബ് സീരീസുകൾ ചെയ്യുന്ന ധാരാളം ചാനലുകളുമുണ്ട്.

അത്തരത്തിൽ യൂട്യൂബ് വെബ് സീരീസുകളിലൂടെ പേര് കേട്ട ചാനലാണ് പൊന്മുട്ട മീഡിയ. അവരുടെ വീഡിയോസുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ഹരിത പറക്കോട്. അവരുടെ ധാരാളം വെബ് സീരീസുകളിൽ അഭിനയിച്ചിട്ടുള്ള ഹരിത 2014-ൽ പുറത്തിറങ്ങിയ 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.

വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഹരിത അഭിനയിച്ചിട്ടുള്ളൂ. ധാരാളം ഷോർട്ട് ഫിലിമുകളിലും ഹരിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കെമി എന്ന യൂട്യൂബ് ചാനലിന് വേണ്ടി വെബ് സീരീസുകളും വിഡിയോസും ചെയ്യുകയാണ് ഹരിത. സോഷ്യൽ മീഡിയകളിലും ഹരിത വളരെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ചെറിയ രസകരമായ വീഡിയോസും ഹരിത ആരാധകർക്ക് ഒപ്പം പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്ന ഹരിതയുടെ ഒരു പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇതിനു മുമ്പും ഹരിത ഇത്തരം ഗ്ലാമറസ് ഷൂട്ടുകൾ ചെയ്തിട്ടുണ്ട്. ഹരിതയെ ചിത്രങ്ങളിൽ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഈ കഴിഞ്ഞ വർഷമായിരുന്നു ഹരിതയുടെ വിവാഹം നടന്നത്.