‘സൂര്യശോഭയിൽ മിന്നി തിളങ്ങി നടി റെബ മോണിക്ക, ബീച്ചിൽ സമയം ചിലവഴിച്ച് താരം..’ – ഫോട്ടോസ് വൈറൽ

‘സൂര്യശോഭയിൽ മിന്നി തിളങ്ങി നടി റെബ മോണിക്ക, ബീച്ചിൽ സമയം ചിലവഴിച്ച് താരം..’ – ഫോട്ടോസ് വൈറൽ

നിവിൻ പോളിയും വിനീത് ശ്രീനിവാസനും തട്ടത്തിൻ മറയത്ത് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം. അതിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി റെബ മോണിക്ക ജോൺ. നായികയായിട്ടാണ് താരം അഭിനയിച്ചതെങ്കിലും വലിയ പ്രാധാന്യം ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ചിത്രമാണ് കുറച്ചുകൂടി ആളുകൾ ശ്രദ്ധിച്ചത്.

നീരജ് മാധവന്റെ നായികയായി പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന സിനിമയിലാണ് രണ്ടാമത് റെബ മോണിക്ക അഭിനയിച്ചത്. പിന്നീട് തമിഴിൽ നായികയായി അഭിനയിച്ച റെബ നിവിൻ പൊളിയുടെ മിഖായേൽ എന്ന പടത്തിൽ അഥിതി വേഷത്തിൽ അഭിനയിച്ചിരുന്നു. വിജയ് നായകനായ ബിഗിൽ എന്ന സിനിമയാണ് താരത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തത്. മികച്ച റോളായിരുന്നു അതിൽ ലഭിച്ചത്.

നായിക അല്ലാതിരുന്നിട്ട് കൂടിയും വിജയ് പടത്തിൽ കൈയടി നേടി റെബ മോണിക്ക. ഫോറൻസിക് എന്ന ചിത്രത്തിലും റേബ അഭിനയിച്ചിരുന്നു. ഈ വർഷം പുറത്തിറങ്ങി വിഷ്ണു വിശാൽ നായകനായ തമിഴ് ചിത്രമായ എഫ്.ഐ.ആറിലാണ് അവസാനമായി റെബ അഭിനയിച്ചിരുന്നു. കന്നഡയിലും താരം 2 സിനിമകളിൽ അഭിനയിച്ചിരുന്നു. ഈ വർഷം ആദ്യമായിരുന്നു താരത്തിന്റെ വിവാഹം.

വിവാഹം കഴിഞ്ഞ ഹണിമൂൺ ആഘോഷിക്കാൻ താരം മാലിദ്വീപിലാണ്‌ പോയത്. മാലിദ്വീപിലെ ഓർമ്മകളിൽ നിന്ന് ചില ചിത്രങ്ങൾ വീണ്ടും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അവിടെ ബീച്ചിലും അതുപോലെ റിസോർട്ടിലെ പൂളിലും നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. സാനിയയ്ക്ക് പഠിക്കൂവാണോ എന്നാണ് ചില മലയാളി ആരാധകർ ചോദിക്കുന്നത്.

CATEGORIES
TAGS