‘ഇതെന്താണ് അഴകിന്റെ അവസാന വാക്കോ!! ഗൗണിൽ ഹോട്ട് ലുക്കിൽ അനുപമ പരമേശ്വരൻ..’ – ഫോട്ടോസ് വൈറൽ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി യൂത്തിന്റെ ഇടയിൽ ട്രെൻഡായി മാറുകയും ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുകയും ചെയ്ത സിനിമയായിരുന്നു പ്രേമം. യൂത്ത് തന്നെയാണ് സിനിമ കൂടുതലായി ഏറ്റെടുത്തത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അതിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായി. മൂന്ന് പുതുമുഖ നായികമാരെ ആയിരുന്നു അൽഫോൺസ് അതിൽ കൊണ്ടുവന്നത്.

മൂന്ന് പേരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിമാരാണ് എന്നതും ശ്രദ്ധേയമാണ്. അതിൽ സിനിമ ഇറങ്ങുന്നതിന് മുമ്പ് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ നായികയായിരുന്നു അനുപമ പരമേശ്വരൻ. ചൂരുളൻ മുടികാരികളെ മലയാളി സ്നേഹിച്ച്‌ തുടങ്ങിയ അതിലെ ഗാനം ഇറങ്ങി അനുപമയിലൂടെ ആയിരുന്നു. ആലുവ പുഴയുടെ തീരത്ത് എന്ന ആ ഗാനം അന്ന് വലിയ തരംഗം ഉണ്ടാക്കിയിരുന്നു.

അനുപമയ്ക്കും അതുകൊണ്ട് ഗുണമുണ്ടായി. അന്യഭാഷകളിൽ നിന്ന് അവസരങ്ങൾ ലഭിച്ചു. തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ച അനുപമ ഇപ്പോൾ തെലുങ്കിലാണ് കൂടുതൽ സജീവമായി നിൽക്കുന്നത്. മലയാളത്തിൽ ഇടയ്ക്ക് ഗസ്റ്റ് റോളുകളിൽ ഒക്കെ അനുപമ അഭിനയിക്കുന്നുണ്ട്. കാർത്തികേയ 2, ബട്ടർഫ്ലൈ, 18 പേജ്സ് തുടങ്ങിയ തെലുങ്ക് സിനിമകളാണ് അനുപമയുടെ അവസാനമായി ഇറങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ പ്രേമം ഇറങ്ങിയ കാലം മുതൽ അനുപം ഒരു താരം തന്നെയാണ്. ഇപ്പോഴിതാ ഒരു കാരവാൻ സമീപം അതിമനോഹരമായ ഒരു ഗൗൺ ധരിച്ച് അനുപമ ചെയ്തിരിക്കുന്ന പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. അവിനാശ് റിന്റുവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സന്ധ്യ ഡിസൈൻ ചെയ്തിരിക്കുന്ന കിടിലം ഗൗണിലാണ് അനുപമ തിളങ്ങിയത്. സൗന്ദര്യത്തിന്റെ അവസാന വാക്കോ എന്നാണ് ആരാധകർ ചോദിക്കുന്നത്.