‘സാരിയിൽ ഇത്രയും ക്യൂട്ട് ലുക്ക് ആർക്കുണ്ട്!! കിടിലം ഫോട്ടോഷൂട്ടുമായി അഹാന കൃഷ്ണ..’ – ചിത്രങ്ങൾ വൈറൽ

കേരളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ സിനിമ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറാണ്. അമ്മ സിന്ധു കൃഷ്ണയും അനിയത്തിമാരായ ദിയ കൃഷ്ണ, ഇശാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ അഹാനയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസേഴ്സാണ്. എല്ലാവർക്കും ഒരുപാട് ഫോളോവേഴ്സുമുണ്ട്.

സിനിമയിൽ നായികനടിയായത് കൊണ്ട് തന്നെ അഹാനയ്ക്ക് തന്നെയാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. അനിയത്തിമാരെ ഇതുപോലെ വളർത്തിക്കൊണ്ട് വരാൻ അഹാന വലിയ രീതിയിലുള്ള പിന്തുണയാണ് നൽകിയിട്ടുള്ളത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിലാണ് ഇവർ കൂടുതലായി സജീവമായി നിൽക്കുന്നത്. ധാരാളം വീഡിയോസ് ഇവർ പങ്കുവെക്കാറുണ്ട്.

അഹാന അതുപോലെ തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും പങ്കുവെക്കുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ പുല്ലിന്റെ നിറത്തിലെ ലൈറ്റ് പച്ച സാരിയിൽ കിടിലം ക്യൂട്ട് ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഹാന. ഇത്രയും ക്യൂട്ട് ലുക്ക് സാരിയിൽ വേറെയൊരാൾക്ക് ഉണ്ടോ എന്നത് സംശയമാണെന്നാണ് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.

ആരാധകരെ കൂടാതെ നൂറിൻ ഷെരീഫ്, ശിവദ, വിനിത കോശി തുടങ്ങിയ നടിമാരും കമന്റുകൾ ഇട്ടിട്ടുണ്ട്. ജുഗൽ ബന്ദിയുടെ സാരിയിലാണ് അഹാന തിളങ്ങിയത്. ക്ലിന്റ് സോമനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഹാനയോട് മനോഹരമായ ഫോട്ടോഷൂട്ടുകളിൽ ഒന്നുകൂടിയാണ് ഇത്. അടി, നാൻസി റാണി എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള അഹാനയുടെ ചിത്രങ്ങൾ.