‘നിറവയറിൽ ബോളിവുഡ് റാണി ആലിയ ഭട്ട്, ചേർത്തുപിടിച്ച് രൺബീർ കപൂർ..’ – വീഡിയോ വൈറലാകുന്നു

‘നിറവയറിൽ ബോളിവുഡ് റാണി ആലിയ ഭട്ട്, ചേർത്തുപിടിച്ച് രൺബീർ കപൂർ..’ – വീഡിയോ വൈറലാകുന്നു

ബോളിവുഡ് സിനിമ ലോകത്തെ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. 2022 ഏപ്രിൽ ആയിരുന്നു രൺബീറും ആലിയയും തമ്മിൽ വിവാഹിതരാകുന്നത്. മുംബൈയിൽ വളരെ ലളിതമായി നടത്തിയ ഒരു താരവിവാഹം കൂടിയിരുന്നു ഇവരുടേത്. രൺബീർ കപൂർ ബോളിവുഡ് ഇതിഹാസ നടനായിരുന്ന ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനാണ്.

ആലിയ ഭട്ട് ആകട്ടെ ബോളിവുഡിൽ സംവിധായകനും നിർമ്മാതാവുമായ മഹേഷ് ഭട്ടിന്റെയും സോണി രസദന്റെയും മകളാണ്. അതുകൊണ്ട് തന്നെ ഒരു താരകുടുംബങ്ങളിൽ അംഗങ്ങളായിരുന്നു ഇരുവരും. 2007 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് രൺബീർ. രൺബീർ വന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആലിയ ഭട്ട് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

പലപ്പോഴും ആലിയ അഭിമുഖങ്ങളിൽ രൺബീറിനോട് ക്രഷ് ഉണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ആ സമയങ്ങളിൽ രൺബീർ നടി ദീപിക പദുകോണുമായി പ്രണയത്തിലായിരുന്നു. പിന്നീട് അവർ രണ്ട് പിരിയുകയും ചെയ്തിരുന്നു. 2018 മുതൽ രൺബീറും ആലിയയും തമ്മിൽ ഡേറ്റിംഗിൽ ആയിരുന്നു. ഇരുവരും വിവാഹിതരാകുമെന്ന് ആരാധകരും ഏറെ പ്രതീക്ഷിച്ചിരുന്നു. അങ്ങനെയാണ് നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹം ചെയ്തത്.

ആലിയ ഇപ്പോൾ അമ്മയാകാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ മാസമാണ് ആലിയ ഗർഭിണി ആണെന്നുള്ള സന്തോഷ വിശേഷം പുറത്തുവന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മസ്ത്ര എന്ന സിനിമയുടെ പുതിയ ഗാനം റിലീസിന് എത്തിയപ്പോഴുള്ള വീഡിയോയാണ് വൈറലാവുന്നത്. നിറവയറിൽ എത്തിയ ആലിയയെ ചേർത്ത് നിർത്തി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന രൺബീറിനെ വീഡിയോയിൽ കാണാൻ സാധിക്കും.

CATEGORIES
TAGS