‘ലുലു മാളിൽ ഗ്ലാമറസ് ലുക്കിൽ ഇളക്കിമറിച്ച് മാളവിക, സദാചാര കമന്റുകളുമായി ചിലർ..’ – ഫോട്ടോസ് വൈറൽ

‘ലുലു മാളിൽ ഗ്ലാമറസ് ലുക്കിൽ ഇളക്കിമറിച്ച് മാളവിക, സദാചാര കമന്റുകളുമായി ചിലർ..’ – ഫോട്ടോസ് വൈറൽ

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ വിക്രത്തിൽ ഫഹദിന്റെ നായികയായി അഭിനയിച്ച ഗായത്രി ശങ്കറാണ് നായികയായി എത്തുന്നത്. ഓഗസ്റ്റ് എട്ടിനാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ട്രെയിലർ ഈ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. കോമഡി ഡ്രാമ ഗണത്തിൽ ഇറങ്ങുന്ന ചിത്രമാണെന്ന് ട്രെയിലർ കണ്ടാൽ മനസ്സിലാവുന്നത്. പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത ഒരുപിടി താരങ്ങൾ ചെറുതും വലുതുമായ വേഷങ്ങളിൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടക്കുന്ന പ്രൊമോഷൻ പരിപാടികളുമായി മുന്നോട്ട് പോവുകയാണ് അണിയറ പ്രവർത്തകരും താരങ്ങളും.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ ചാക്കോച്ചനും മറ്റു അഭിനേതാക്കളും എത്തിയിരുന്നു. നടി മാളവിക മേനോനും പരിപാടിക്ക് വേണ്ടി എത്തിയിരുന്നു. നീല നിറത്തിലെ പാർട്ടി വെയർ ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിലാണ് മാളവിക എത്തിയത്. ചാക്കോച്ചന്റെ ഒപ്പം വേദിയിൽ ദേവദൂതർ പാടി എന്ന പാട്ടിന് മാളവികയുടെ ചുവടുവച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതെ സമയം മാളവികയുടെ വസ്ത്രധാരണത്തിന് എതിരെ വളരെ മോശം കമന്റുകളാണ് ചില മലയാളികളിൽ നിന്ന് വന്നിരിക്കുന്നത്. “പാന്റ് ഇടാൻ മറന്നോ, കംഫർട്ടബിൾ അല്ലാത്ത ഡ്രസ്സ് അല്ലെന്ന് ആ പെണ്ണിനെ കണ്ടാൽ അറിയാം പിന്നെയും അത് ഇടാൻ കാണിച്ച മനസ്സ്, അടിവസ്ത്രം വരെ കാണാമല്ലോ നാണമില്ലേ ഇവൾക്ക്..” ഇങ്ങനെ പോകുന്നു മലയാളികളുടെ സദാചാര കമന്റുകൾ. വളരെ കുറച്ചുപേർ മാത്രമാണ് താരത്തിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നുള്ള കമന്റുകൾ ഇട്ടിട്ടുള്ളത്.

CATEGORIES
TAGS