‘ഹാപ്പി ബർത്ത് ഡേ മിസ്റ്റർ ഹസ്ബൻഡ്!! നസ്രിയയ്ക്ക് ഒപ്പം കേക്ക് മുറിച്ച് ഫഹദ് ഫാസിൽ..’ – ചിത്രങ്ങൾ വൈറൽ

ഇന്നത്തെ മലയാള സിനിമയിലെ യുവതലമുറയിലെ നടന്മാരിൽ ഏറ്റവും മികച്ച നടനെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന താരമാണ് നടൻ ഫഹദ് ഫാസിൽ. കരിയറിന്റെ തുടക്കത്തിൽ തന്നെ പരാജയപ്പെടുകയും പിന്നീട് അതിശക്തമായി തിരിച്ചുവരികയും ചെയ്തയൊരാളാണ് ഫഹദ്. മോഹൻലാലിനെ പോലെ സ്വാഭാവികമായി അഭിനയിക്കാൻ ഫഹദിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന നടൻ കൂടിയാണ് ഫഹദ്.

ഒരു തവണ നാഷണൽ അവാർഡും മൂന്ന് തവണ സംസ്ഥാന അവാർഡും നേടി തന്റെ കഴിവുകൾക്ക് അംഗീകാരം നേടിയിട്ടുള്ള ഫഹദ് സിനിമയിൽ നിന്നുള്ള ഒരു താരത്തിനെ തന്നെയാണ് തന്റെ ജീവിതപങ്കാളിയാക്കിയത്. തെന്നിന്ത്യയിൽ ഒരുപാട് തിളങ്ങി നിന്ന് സമയത്താണ് നസ്രിയ ഫഹദുമായി വിവാഹിതയായത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

ഫഹദ് ഇപ്പോഴിതാ തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ്. ഭർത്താവിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് നസ്രിയ. സർപ്രൈസ് പാർട്ടികളും സമ്മാനങ്ങളുമാണ് ഫഹദിന് നസ്രിയ നല്കിയിരിക്കുന്നത്. ഫാഫാ എന്ന എഴുതിയ തൊപ്പിയും നെഞ്ചിൽ നാല്പത് എന്ന് എഴുതിയ ബാഡ്ജും കുത്തികൊണ്ട് നസ്രിയയ്ക്ക് ഒപ്പം കേക്ക് മുറിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുന്നത്.

നസ്രിയയും ആ തൊപ്പി തലയിൽ വച്ച് ഫോട്ടോ എടുത്തിട്ടുണ്ട്. “ജന്മദിനാശംസകൾ മിസ്റ്റർ ഭർത്താവ്.. പ്രായമാകൽ നല്ല വീഞ്ഞ് പോലെയാണ്. പ്രായത്തിനനുസരിച്ച് മെച്ചപ്പെടുന്നു. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ..”, നസ്രിയ ആഘോഷങ്ങളുടെ ചിത്രത്തോടൊപ്പം കുറിച്ചുകൊണ്ട് പങ്കുവച്ചു. സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഫഹദിന് ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടത്.