‘ഗോവൻ ബീച്ചിൽ കൊച്ചുകുട്ടികളെ പോലെ മണലിൽ കളിച്ച് നടി മെറീന മൈക്കിൾ..’ – വീഡിയോ വൈറൽ

‘ഗോവൻ ബീച്ചിൽ കൊച്ചുകുട്ടികളെ പോലെ മണലിൽ കളിച്ച് നടി മെറീന മൈക്കിൾ..’ – വീഡിയോ വൈറൽ

സിനിമയിൽ ചെറിയ കഥാപാത്രങ്ങളിൽ കൈയടി നേടുന്ന ഒരു താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. സെക്കൻഡുകൾ മാത്രം പോലും അഭിനയിച്ച് അവർ പ്രേക്ഷകരുടെ കൈയടികൾ നേടാറുണ്ട്. ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് പിന്നീട് കിടിലം കഥാപാത്രങ്ങൾ ചെയ്ത മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മെറീന മൈക്കിൾ. സംസാരം ആരോഗ്യത്തിന് ഹാനികരം ആയിരുന്നു മെറീനയുടെ ആദ്യ സിനിമ.

അതിൽ ചെറിയ റോളിലാണ് താരം അഭിനയിച്ചിരുന്നത്. അമർ അക്ബർ അന്തോണിയിൽ ഇന്ദ്രജിത്തിന്റെ കാമുകിയായും ഒന്ന്-രണ്ട് സീനുകളിൽ മാത്രം അഭിനയിച്ചിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത പുറത്തിറങ്ങിയ ഹാപ്പി വെഡിങ്ങാണ് മെറീനയുടെ ജീവിതം മാറ്റിമറിച്ചത്. അതിലെ സോഫിയ എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല.

ബസിൽ വച്ച് നടക്കുന്ന രംഗങ്ങളിൽ കോമഡി പറഞ്ഞ് കുറെ സീനുകളിൽ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. പിന്നീട് വിനീത് ശ്രീനിവാസന്റെ നായികയായി എബി എന്ന സിനിമയിൽ മെറീന അഭിനയിച്ചിരുന്നു. ചങ്ക്‌സിലെ ഷെറിൻ എന്ന റോളിലും മെറീന തിളങ്ങി. വികൃതി, പിടികിട്ടാപ്പുള്ളി, രണ്ട്, മെമ്പർ രമേശൻ ഒമ്പതാം വാർഡ് തുടങ്ങിയ സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്.

ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് മാറി ഗോവയിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ് മെറീന ഇപ്പോൾ. ഗോവൻ ബീച്ചിൽ മണലിൽ കളിക്കുന്ന വീഡിയോ മെറീന മനോഹരമായ ഒരു മ്യൂസിക് കൂടി ചേർത്ത് പോസ്റ്റ് ചെയ്തിരുന്നു. സ്വന്തം കാറായ ടാറ്റ നെക്സണിലാണ് കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് യാത്ര പോയത്. രണ്ട് ദിവസം മുമ്പ് ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ നിൽക്കുന്ന ഒരു വീഡിയോ മെറീന പോസ്റ്റ് ചെയ്തിരുന്നു.

CATEGORIES
TAGS