‘അങ്കമാലി ഡയറീസിലെ ലിച്ചിയാണോ ഇത്!! പുത്തൻ ലുക്കിൽ ഞെട്ടിച്ച് നടി അന്ന രാജൻ..’ – വീഡിയോ വൈറൽ

‘അങ്കമാലി ഡയറീസിലെ ലിച്ചിയാണോ ഇത്!! പുത്തൻ ലുക്കിൽ ഞെട്ടിച്ച് നടി അന്ന രാജൻ..’ – വീഡിയോ വൈറൽ

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ താരങ്ങളെ ലഭിച്ചിരുന്നു. ആന്റണി വർഗീസ് എന്ന യുവനടൻ ആ സിനിമയിലൂടെയാണ് മലയാളക്കര നെഞ്ചിലേറ്റിയത്. ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകനിലുള്ള വിശ്വാസം ആ ചിത്രത്തോടെ പ്രേക്ഷകർക്ക് ഇരട്ടിച്ചു. അതിൽ നായികയായി അഭിനയിച്ച അന്ന രാജനും ഏറെ തിരക്കുളള നടിയായി മാറി.

ആന്റണിയെ പോലെ തന്നെ അന്നയുടെയും ആദ്യ ചിത്രമായിരുന്നു അത്. വളരെ യാദർശ്ചികമായിട്ട് സിനിമയിലേക്ക് എത്തിയ ഒരാളാണ് അന്ന. നഴ്‌സായി ജോലി ചെയ്തുകൊണ്ടിരുന്ന അന്ന, ആ ഹോസ്പിറ്റലിലെ പരസ്യത്തിന്റെ ഹോർഡിങ്ങിൽ വരികയും കാറിൽ യാത്ര ചെയ്തിരുന്ന സംവിധായകനും പ്രൊഡ്യൂസറും അത് ശ്രദ്ധിക്കുകയും സിനിമയുടെ ഓഡിഷനിലേക്ക് ക്ഷണിക്കുകയും ആയിരുന്നു.

തൊട്ടടുത്ത ചിത്രത്തിൽ മോഹൻലാലിൻറെ നായികയായിട്ടാണ് അന്ന അഭിനയിച്ചത്. പിന്നീട് മമ്മൂട്ടി ചിത്രമായ മധുരരാജായിലും അഭിനയിച്ച് ബിഗ് എമ്മസ്സിന്റെ സിനിമകളുടെ ഭാഗമായി. അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിന് ശേഷം ലിച്ചി എന്ന പേരിലാണ് ഇപ്പോഴും ആരാധകർ താരത്തിനെ വിളിക്കുന്നതും അന്ന അറിയപ്പെടുന്നതും അങ്ങനെയാണ്.

രണ്ട്, തിരമാലി എന്നിവയാണ് അന്നയുടെ അവസാന റിലീസ് ചിത്രങ്ങൾ. ഇനി രണ്ട് സിനിമകൾ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു റിസോർട്ടിൽ സമയം ചിലവഴിക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. റിസോർട്ടിലെ പൂളിന്റെ സൈഡിലൂടെ നടന്നു വരുന്ന അന്നയെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകർ പറയുന്നത്. അന്നയ്ക്ക് ചേരുന്ന ഡ്രെസ്സാണ് ഇട്ടിരിക്കുന്നത്.

CATEGORIES
TAGS