‘കലക്കൻ ഡാൻസുമായി നടി അന്ന രാജൻ!! ഇതിനെ വെല്ലുന്ന ഐറ്റമില്ലെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

2017-ൽ വിജയ് ബാബു നിർമിച്ചു മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ആണ് അങ്കമാലി ഡയറീസ്. മലയാളികൾ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. ആ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് നടി അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ താരം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു.

പുതുമുഖങ്ങളെ അണിനിരത്തി നിർമിച്ച ചിത്രത്തിൽ നായികയായി അന്ന രാജൻ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ലിച്ചിയെ മലയാളികൾ ഏറ്റെടുത്തു. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. 2017-ൽ തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു.

ജയറാം നായകനായ ലോനപ്പന്റെ മാമോദിസ എന്ന ചിത്രം, മമ്മൂട്ടി വൈശാഖ് കൂട്ടുകെട്ടിൽ ഇറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജാ, ധ്യാൻ ശ്രീനിവാസൻ അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ച സച്ചിൻ, സച്ചി-പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിൽ റിലീസായ അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങി ഏഴോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. റിലീസിനായി കാത്തിരിക്കുന്ന രണ്ടോളം ചിത്രങ്ങൾ വേറെ.

മുൻനിര നായികമാരിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന താരം സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ആണ്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അതും യുവതി-യുവാക്കൾ. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ റീൽസ് ആണ് ഇപ്പോൾ വൈറൽ. ഗ്ലാമറസ് ലുക്കിൽ ആണ് അന്നയെ കാണാൻ സാധിക്കുക. അതീവ സുന്ദരിയായി വന്ന താരത്തിന് ആരാധകർ മികച്ച പിന്തുണയാണ് നൽകുന്നത്.