‘നീലവെളിച്ചം മിന്നും വിജയം!! സന്തോഷം വിയറ്റ്നാമിൽ ആഘോഷിച്ച് നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നീലവെളിച്ചം’. ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ തിയേറ്ററിൽ മിന്നും വിജയം നേടുകയും പിന്നീട് ഈ കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഏപ്രിൽ 20-നായിരുന്നു റിലീസ് ആയത്.

ഒടിടി റിലീസിന് പിന്നാലെ കൂടുതൽ അഭിപ്രായങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. റിമയുടെ പ്രകടനം തന്നെയാണ് പ്രേക്ഷകർക്ക് സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് റിമയുടെ ഇത്തരത്തിൽ ഒരു പ്രകടനം പ്രേക്ഷകരും കാണുന്നത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയ്ക്ക് ശേഷം റിമ നായികയായി അഭിനയിച്ച ഇറങ്ങിയ ചിത്രം കൂടിയാണ് നീലവെളിച്ചം.

ആഷിഖ് അബും റിമയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ റിമ അവധി ആഘോഷിക്കാൻ വേണ്ടി വിയറ്റ്നാമിൽ പോയിരിക്കുകയാണ്. സുഹൃത്തുകൾക്ക് ഒപ്പമാണ് റിമ പോയിരിക്കുന്നത്. അവിടെ നിന്നുള്ള ചിത്രങ്ങളും റിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മനോഹരമായ ക്യാപ്ഷനോട് കൂടിയാണ് റിമ തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

“കല്ലുകൾ പാകിയ തെരുവുകളുള്ള മറന്നുപോയ ചെറിയ പട്ടണങ്ങളിൽ ജീവിക്കാം..”, എന്നാണ് നഗര കാഴ്ചകൾ കണ്ടിട്ടുളള ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. ഇത് കൂടാതെ ഗ്ലാമറസ് ലുക്കിൽ ബീച്ച് ചിത്രങ്ങളും റിമ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാർഗവി ട്രിപ്പിൽ ആണല്ലോ എന്ന് ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ട് തന്നെ റിമയുടെ യാത്രകളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.