‘നടി നവ്യ നായർ ആശുപത്രിയിൽ! പ്രിയ സുഹൃത്തിനെ കാണാൻ ഓടിയെത്തി നിത്യദാസ്..’ – സംഭവം ഇങ്ങനെ

മലയാളികൾ ഒന്നടങ്കം ഇഷ്ടപ്പെടുന്ന ഒരു അഭിനയത്രിയാണ് നടി നവ്യ നായർ. നായികയായി വർഷങ്ങൾക്ക് ശേഷം സിനിമയിൽ തിരിച്ചുവരവ് നടത്തിയ നവ്യയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. നവ്യ അഭിനയിച്ച ജാനകി ജാനേ എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അനീഷ് ഉപാസന സംവിധാനം ചെയ്ത സിനിമയിലെ താരങ്ങൾ തിയേറ്റർ വിസിറ്റ് നടത്തി വരികയായിരുന്നു.

അതിനിടയിലാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിൽ ആരോഗ്യ പ്രശ്നങ്ങളാൽ തനിക്ക് എത്താൻ സാധിക്കില്ലെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവ്യ ആശുപത്രിയിൽ ആണെന്ന് വാർത്തകൾ വരുന്നത്.

ഉറ്റസുഹൃത്തിനെ കാണാൻ വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയിരിക്കുകയാണ് നടി നിത്യദാസ്. ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആശുപത്രി ബെഡിൽ കിടക്കുന്ന നവ്യയ്ക്ക് ഒപ്പമുള്ള ചിത്രവും നിത്യദാസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വേഗം സുഖം പ്രാപിക്കട്ടെ എന്നും നിത്യ പ്രിയ സുഹൃത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

സുഖമായി കഴിഞ്ഞാൽ ഉടൻ തന്നെ സുൽത്താൻ ബത്തേരിയിൽ എത്തുമെന്നും നവ്യ അറിയിച്ചിട്ടുണ്ട്. ഭക്ഷണവുമായി ശാരീരിക അസ്വസ്ഥതകളാണ് നവ്യയ്ക്ക് ഉണ്ടായതെന്ന് റിപ്പോർട്ടുകളുമുണ്ട്. പ്രിയ താരം എത്രയും പെട്ടന്ന് തന്നെ സുഖം ആകട്ടെയെന്ന് പ്രാർത്ഥിക്കുകയാണ് ആരാധകർ. ഗ്രീസിലെ സാന്റോറിനി എന്ന സ്ഥലത്ത് കുടുംബത്തിന് ഒപ്പം നവ്യാ വെക്കേഷന് വേണ്ടി പോയതിന് ശേഷമാണ് ഈ സംഭവം ഉണ്ടായത്.