‘കുഞ്ഞുവാവയ്ക്ക് ഒപ്പമുള്ള ആദ്യ ഫോട്ടോ ഷൂട്ട്, ക്യൂട്ട് ലുക്കിൽ നടി മൈഥിലി..’ – ഫോട്ടോസ് വൈറൽ

പാലേരിമാണിക്യം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി മൈഥിലി. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മൈഥിലിയെ തേടി ധാരാളം അവസരങ്ങളും ലഭിച്ചു. അതിന് ശേഷം മൈഥിലിയുടെ മികച്ച പ്രകടനം കാണുന്നത് സാൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയിലാണ്. നിരവധി സിനിമകളിൽ മൈഥിലി അഭിനയിച്ചിട്ടുണ്ട്.

പത്തനംതിട്ട കോന്നി സ്വദേശിനിയായ മൈഥിലി, കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു വിവാഹിതയായത്. ആർക്കിടെക്ട ആയി ജോലി ചെയ്യുന്ന സമ്പത്ത് ആണ് താരത്തിന്റെ ഭർത്താവ്. ഈ ജനുവരിയിൽ താനൊരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷം മൈഥിലി ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു. നെയിൽ എന്നാണ് മൈഥിലിയും ഭർത്താവും ചേർന്ന് കുഞ്ഞിന് നൽകിയ പേര്.

ആറ് മാസത്തോളമായി കുഞ്ഞ് ജനിച്ചിട്ടെങ്കിലും മൈഥിലി ഇതുവരെ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഒരു മാഗസിൻ നൽകിയ ഫോട്ടോഷൂട്ടിലൂടെ കുഞ്ഞിന്റെ മുഖം കാണിച്ചിരിക്കുകയാണ്. ഒരു സുന്ദര കുട്ടപ്പനായി അമ്മയ്ക്കും അച്ഛനും ഒപ്പം ഫോട്ടോഷൂട്ടിൽ മനം കവർന്നു നെയിൽ. സിദ്ധിഖ് അക്ബറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വൂൾ ഗത്തെറിങ് ആണ് എല്ലാവരുടെയും കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.

ലിജിന്റെ സ്റ്റൈലിങ്ങിൽ ഷഫീക്കയുടെ മേക്കപ്പിലാണ് മൈഥിലിയും കുഞ്ഞും ഭർത്താവും ഷൂട്ടിൽ തിളങ്ങിയത്. മികച്ച അഭിപ്രായമാണ് ലഭിച്ചത്. ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ അഭിനയിച്ച ചട്ടമ്പി എന്ന സിനിമയാണ് മൈഥിലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കുഞ്ഞിന്റെ ജനനത്തോടെ മൈഥിലി സിനിമയിൽ വീണ്ടും സജീവമായി നിൽക്കുമോ എന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


Posted

in

by