‘ഒടുവിൽ സസ്പെൻസ് പൊളിച്ചു!! ഭാവി വരന്റെ ഫോട്ടോ പുറത്തുവിട്ട് നടി അമേയ മാത്യു..’ – ചിത്രങ്ങൾ കാണാം

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതമായ ഒരു മുഖമാണ് നടി അമേയ മാത്യുവിന്റേത്. കരിക്കിന്റെ ഒരു വീഡിയോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അമേയ, ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ് ആരാധകരെ നേടിയിട്ടുള്ളത്. ഈ കഴിഞ്ഞ ദിവസമാണ് അമേയ തന്റെ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നത്.

തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന കാര്യമാണ് അമേയ അറിയിച്ചത്. പരസ്പരം മോതിരമിട്ട് വിവാഹ നിശ്ചയം നടന്നു. പക്ഷേ വരനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിരുന്നില്ല. വരന്റെ മുഖം കാണിച്ചില്ല. അമേയയ്ക്ക് ഒപ്പം വരൻ തിരിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. എന്തിനാണ് ഇത്രയും സസ്പെൻസ് ഇടുന്നത് എന്നൊക്കെ ചിലർ കമന്റിലൂടെ ചോദിച്ചു.

ചിലർ മുഖം കാണിക്കാൻ കൊള്ളില്ലേ, ഇത്ര ബിൽഡ് അപ്പ് എന്തിനാണ് എന്നും വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഒടുവിൽ വിമർശനങ്ങളും പരിഭവങ്ങൾക്കും മറുപടി കൊടുത്തിരിക്കുകയാണ്. തന്റെ ഭാവി വരന്റെ മുഖം കാണിച്ച് ഒപ്പം നിൽക്കുന്ന ഫോട്ടോ അമേയ പുറത്തിവിട്ടിരിക്കുകയാണ്. കിരൺ കട്ടിക്കാരൻ എന്നാണ് അമേയയുടെ ഭാവിവരന്റെ പേര്. ഇരുവർക്കും ആശംസകൾ നേർന്ന് പലരും കമന്റുകൾ ഇട്ടു.

തന്റെ ജന്മദിനത്തിലാണ്‌ അമേയ ഈ സർപ്രൈസ് പൊളിച്ചത്. “ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത് ഡേകളിൽ ഈ ബർത്ത് ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യലായിരുന്നു. അതിന്റെ കാരണം, ഈ ബർത്ത് ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾ കൂടി കടന്നു വരുകയാണ്..”, അമേയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. വിവാഹ നിശ്ചയ ദിനത്തിൽ എടുത്ത ചിത്രങ്ങളാവാം ഇത്. സെറ്റൊക്കെ ഉടുത്ത് ട്രഡീഷണൽ ലുക്കിലാണ് അമേയ കാണാൻ സാധിക്കുന്നത്.


Posted

in

by