‘സമ്പത്തും, വിദ്യാഭ്യാസവുമെല്ലാം ഉള്ള കുടുംബം, മയക്കുമരുന്ന് ഉപയോഗം വെറും 4 വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു..’ – അയൽവാസി പറയുന്നു

ലഹരിയുടെ പുറത്ത് ആറ്‌ വയസ്സുകാരിയായ സ്വന്തം മകളെ മഴുകൊണ്ട് കൊ ലപ്പെടുത്തിയ അച്ഛന്റെ വാർത്ത മലയാളികൾ ഏറെ ഞെട്ടലോടെ ആയിരിക്കും കേട്ടത്. നക്ഷത്ര എന്ന മകളെയാണ് മാവേലിക്കര സ്വദേശിയായ മഹേഷിന്റെ ക്രൂരകൃത്യം നടത്തിയത്. ഇപ്പോഴിതാ മഹേഷിന്റെ സ്വഭാവും ലഹരിക്ക് അടിമയായ ശേഷമുള്ള മാറ്റവും അയൽവാസിയും അഡ്വക്കറ്റുമായ കെവി അരുൺ വിവരിച്ചിരിക്കുകയാണ്.

‘അയൽവാസിയും, നാട്ടുകാരനും, വളരെ വർഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബവുമാണ്. സമ്പത്തും, വിദ്യാഭ്യാസവും, സ്വാധീനവുമെല്ലാമുള്ള കുടുംബം. പക്ഷേ ഈ ചെറുപ്പക്കാരന്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും 4 വർഷംകൊണ്ട് ഈ കുടുംബത്തെ തകർത്ത് തരിപ്പണമാക്കി. 6 വയസുകാരിയും സ്വന്തം മകളുമായ കുട്ടിയെ ഇന്നലെ അതിദാരുണമായി മഴുപയോഗിച്ച് ഇയാൾ വെട്ടികൊ ലപ്പെടുത്തി.

2 വർഷംമുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാൻ ആവാതെ ആത്മഹ ത്യ ചെയ്തു. 4 വർഷം മുൻപ് അച്ഛൻ ട്രെയിൻതട്ടി മരണപ്പെട്ടു. അന്ന് അപകടമരണമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ സംശയം അതും ആത്മഹത്യ ആവണം. കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയിൽ പോയികണ്ടു. സത്യത്തിൽ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീയാണ്, വെട്ടേറ്റതിലല്ല. അവരുടെ നിലവിലെ ശാരീരിക സ്ഥിതികണ്ട് തകർന്നുപോയി. ഒന്നേ പറയാനുള്ളൂ, പഴയ പോലെ അല്ല.

സിന്തറ്റിക്ക് മയക്കു മരുന്നുകൾ എല്ലായിടവും ലഭ്യമാണ്. സ്വന്തം മക്കൾ, അത് ആണോ പെണ്ണോ ആവട്ടെ, എവിടെപോവുന്നു ആരൊക്കെയാണ് സുഹ്യത്തുക്കളെന്ന് നിരന്തര ശ്രദ്ധവേണം.. ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം വീട്ടിൽ സൃഷ്ടിക്കണം. കൂടാതെ നിർബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം സ്പോർട്സിലോ ഡാൻസിലോ ബോഡി ബിംൽഡിങ്ങിലോ, പക്ഷി മ്യഗാദികളെ വളർത്തുന്നതിലോ സാഹചര്യം നമ്മളായി തന്നെ ബോധപൂർവ്വം ഒരുക്കണം.

അങ്ങനെ ഇല്ലാത്തവരാണ്(ഇവൻ അടക്കം) മയക്കു മരുന്ന് മാഫിയയുടെ കുരുക്കിൽ വേഗംപെടുന്നത്. അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവർത്തിക്കും. കാരണം സാമൂഹിക അന്തരീക്ഷം അത്രഭീകരമാണ്. മയക്കുമരുന്ന് വിൽപന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്. ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല..” അരുൺ കുറിച്ചു.