Tag: Kerala

 • ‘മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ സംവിധായകൻ! കെ.ജി ജോർജ് അന്തരിച്ചു..’ – അന്ത്യം വയോജന കേന്ദ്രത്തില്‍

  ‘മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ സംവിധായകൻ! കെ.ജി ജോർജ് അന്തരിച്ചു..’ – അന്ത്യം വയോജന കേന്ദ്രത്തില്‍

  മലയാള സിനിമയിൽ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായി പ്രേക്ഷകർ വിലയിരുത്തുന്ന കെജി ജോർജ് അന്തരിച്ചു. കൊച്ചിയിലെ വയോജന കേന്ദ്രത്തില്‍ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. വയോജന കേന്ദ്രത്തില്ലായിരുന്നു കെജി ജോർജ് കുറച്ച് കാലമായി താമസിച്ചിരുന്നത്. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ നാമം. പിന്നണി ഗായികയായിരുന്ന സെൽമ ജോർജ് ആണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്. ഭരതനും പദ്മരാജനും ഒപ്പം മലയാള സിനിമയ്ക്ക് പുതുമുഖം നൽകിയ സംവിധായകനായിരുന്നു കെജി ജോർജ്. 19…

 • ‘പാർട്ടി പറഞ്ഞാൽ ഞാൻ ഇലക്ഷന് നിൽക്കും! പക്ഷേ ആഗ്രഹമൊന്നുമില്ല..’ – തുറന്ന് പറഞ്ഞ് നടൻ ഭീമൻ രഘു

  ‘പാർട്ടി പറഞ്ഞാൽ ഞാൻ ഇലക്ഷന് നിൽക്കും! പക്ഷേ ആഗ്രഹമൊന്നുമില്ല..’ – തുറന്ന് പറഞ്ഞ് നടൻ ഭീമൻ രഘു

  ഇടതുപക്ഷത്തിന്റെ കടുത്ത അനുഭാവിയായി മാറിയിരിക്കുകയാണ് നടൻ ഭീമൻ രഘു. തന്റെ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് പോലും ഒരു ഇടതുപക്ഷക്കാരനായിട്ടാണ് ഭീമൻ രഘു എത്തുന്നത്. പുതിയ സിനിമയായ മിസ്റ്റർ ഹാക്കറിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ചെങ്കൊടിയും പിടിച്ചുകൊണ്ടാണ്. ചലച്ചിത്രദാന ചടങ്ങളിൽ എഴുന്നേറ്റ് നിന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഭിമുഖത്തിൽ ഭീമൻ രഘു ഇടതുപക്ഷം തന്നെ വീണ്ടും ഭരിക്കുമെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ, “അടുത്ത തിരഞ്ഞെടുപ്പിലും ഇടതുപക്ഷം തന്നെ വിജയിക്കും. എനിക്ക്…

 • ‘കൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന മേയർ ആര്യ രാജേന്ദ്രൻ, അമ്മയെ ശല്യം ചെയ്യാതെ ദുവ..’ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  ‘കൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന മേയർ ആര്യ രാജേന്ദ്രൻ, അമ്മയെ ശല്യം ചെയ്യാതെ ദുവ..’ – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് ആര്യ രാജേന്ദ്രൻ. 21-ാം വയസ്സിൽ കൗൺസിലറായി ആര്യ വിജയിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ അധികാരമേറ്റപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ അത് തരംഗമായിരുന്നു. ബാലുശ്ശേരി എംഎൽഎയായ സച്ചിൻ ദേവുമായി കഴിഞ്ഞ വർഷം ആര്യ വിവാഹിതയാവുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവർക്കും കുഞ്ഞു ജനിച്ചത്. ദുവ ദേവ് എന്നാണ് ഇരുവരും കുഞ്ഞിന് നൽകിയ പേര്. ഇപ്പോഴിതാ ഒരു മാസത്തോളം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ട് മേയറുടെ…

 • ‘സർക്കാർ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്നു! സഹിക്കുന്നതിന് ഒരു പരിധിയുണ്ട്..’ – ആരോപണങ്ങൾക്ക് മറുപടിയുമായി ഹനാൻ

  ‘സർക്കാർ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്നു! സഹിക്കുന്നതിന് ഒരു പരിധിയുണ്ട്..’ – ആരോപണങ്ങൾക്ക് മറുപടിയുമായി ഹനാൻ

  തനിക്കെതിരെയുള്ള തെറ്റായ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സ്കൂൾ യൂണിഫോമിൽ മീൻ വില്പന നടത്തി ശ്രദ്ധ നേടിയ ഹനാൻ. 2018-ൽ വാഹനാപകടത്തിൽ പരിക്കേറ്റ് ജീവിതം കൈവിട്ടുപോകുമെന്ന് കരുതിയ നിമിഷത്തിൽ പോരാടി മുന്നോട്ട് വന്ന ഹനാനെ ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ മത്സരാർത്ഥിയായും മലയാളികൾ കണ്ടിട്ടുണ്ടായിരുന്നു. മോഡലിംഗ് രംഗത്തും സജീവമായ ഹനാൻ ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടി നൽകിയത്. “നീ ചിരിക്കരുത്, നിന്റെ ചിരി ഭംഗിയില്ല എന്നുപറയുന്ന ഒരു വിഭാഗം എങ്ങനെയെങ്കിലും പച്ചപിടിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ നിനക്ക്…

 • ‘ഈ പാർട്ടിക്ക് വേണ്ടി മൂന്നല്ല പത്ത് തവണ തോൽക്കാനും റെഡി ആണെന്ന് ജെയ്ക് പറഞ്ഞു..’ – നടൻ സുബീഷ് സുധി

  ‘ഈ പാർട്ടിക്ക് വേണ്ടി മൂന്നല്ല പത്ത് തവണ തോൽക്കാനും റെഡി ആണെന്ന് ജെയ്ക് പറഞ്ഞു..’ – നടൻ സുബീഷ് സുധി

  പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് ജയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സിനിമ നടനായ സുബീഷ് സുധി. ജെയ്ക്കുമായി ഫലം വരുന്നതിന് തല്ലെന്ന് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകൾ കൊണ്ട് രാഷ്ട്രീയത്തിലേക്ക് എത്തിച്ച ഒരാളാണ് ജെയ്ക് എന്നും അദ്ദേഹം കുറിച്ചു. “ഇവിടെ ഞാൻ കുറിക്കുന്നത് രണ്ട് മനുഷ്യരെ കുറിച്ചാണ്. ഒന്ന് ജീവിച്ചിരിക്കുന്ന ഒരാൾ, മറ്റൊന്ന് മരിച്ചു പോയ ഒരാൾ. ആദ്യം എന്റെ രാഷ്ട്രീയവുമായി…