ദിലീപ് നായകനായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ ഗായികയായി മാറിയ താരമാണ് റിമി ടോമി. സ്റ്റേജ് ഷോകളിൽ ഗായികയായി പാടി തുടങ്ങിയ റിമി ടോമി സിനിമയിലേക്ക് എത്തുന്നതും ഒരു അടിച്ചുപൊളി ഗാനം പാടി തന്നെയായി. അതുപോലെ സ്റ്റേജ് ഷോകളിൽ കാണികളെ കൈയിലെടുക്കാനും റിമിക്ക് മിക്കപ്പോഴും കഴിഞ്ഞിട്ടുണ്ട്.
2008-ൽ വിവാഹിതയായ റിമി ടോമി ആ ബന്ധം 2019-ൽ നിയമപരമായി വേർപിരിയുകയും ചെയ്തിരുന്നു. ഗായികയായി മാത്രമല്ല റിമി തിളങ്ങിയത്. അവതാരകയായും അഭിനയത്രിയായും മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവായുമൊക്കെ റിമി ശ്രദ്ധനേടിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചാണ് റിമി അഭിനയത്തിലേക്ക് എത്തുന്നത്.
അതിന് മുമ്പ് ഗായികയായി തന്നെ റോൾ ചെയ്തുകൊണ്ട് ചില സിനിമകൾ റിമി ചെയ്തിട്ടുണ്ട്.മഴവിൽ മനോരമയിലെ സൂപ്പർ ഫോർ ജൂനിയർസ് എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവാണ് റിമി ഇപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു അത് ഫിനാലെ നടന്നത്. പണ്ട് മുതലേ റിമിയെ തടി കൂടതലാണെന്ന് പറഞ്ഞ് കളിയാക്കിയിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം പതിയെ പതിയെ റിമി മാറി.
View this post on Instagram
തടിയൊക്കെ കുറച്ച് ജിമ്മിൽ സ്ഥിരമായി വർക്ക് ഔട്ട് ചെയ്ത റിമി കൂടുതൽ സുന്ദരിയായി മാറി. ഇപ്പോഴും റിമി വർക്ക് ഔട്ട് മുടക്കാറില്ല. ഇൻസ്റ്റാഗ്രാമിൽ പുതിയ വർക്ക് ഔട്ട് വീഡിയോ റിമി പങ്കുവച്ചിട്ടുണ്ട്. കഠിനമേറിയ വർക്ഔട്ടാണ് റിമി ചെയ്തിരിക്കുന്നത്. ഇതൊക്കെ റിമിക്ക് നിസാരമാണെന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. റിമി ഒരുപാട് പേർക്ക് പ്രചോദനം ആണെന്നും കമന്റുകൾ ഉണ്ട്.