‘ബീച്ചിൽ ഹോട്ട് ലുക്കിൽ ഇഷാനി! കൃഷ്ണ കുമാർ ഇതൊന്നും കാണുന്നില്ലേ എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

സിനിമ താരകുടുംബങ്ങളിൽ ഒരുപാട് മലയാളികൾ ശ്രദ്ധിക്കുന്ന ഒരു കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. മൂത്തമകൾ സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴും, ഇളയമക്കളായ ദിയ, ഇഷാനി, ഹൻസിക എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇവർ മലയാളികളുടെ പ്രിയങ്കരികളായി മാറിയത്. അഹാനയെ പോലെ മൂന്ന് പേർക്കും ആരാധകരുമുണ്ട്.

കൂട്ടത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും വൈറലായി നിൽക്കുന്ന ഒരാളാണ് ഇഷാനി കൃഷ്ണ. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. അഹാനയ്ക്കും ഹൻസികയ്ക്കും അമ്മ സിന്ധുവിനും ഒപ്പം ഇഷാനി തായ്‌ലൻഡിൽ പോയിരുന്നു. അവിടെയുള്ള ഫിഫി ദ്വീപുകളിൽ നിന്നുള്ള ചിത്രങ്ങൾ ഇഷാനി പങ്കുവച്ചിട്ടുണ്ടായിരുന്നു. എല്ലാത്തിലും ഗ്ലാമറസായിട്ടാണ് ഇഷാനിയെ കാണാൻ കഴിയുക.

ഇതിൽ തന്നെ മിനി ബീച്ച് സ്കർട്ടിലും പൂക്കൾ നിറത്തിലെ മിനി അപ്പർ വെയറും ധരിച്ചുള്ള ഹോട്ട് ലുക്ക് ഫോട്ടോസും ഇഷാനി പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടിട്ട് ഒരാൾ, ഇത്രയൊക്കെ ആയിട്ടും ഈ കൊച്ചിനെ എന്താണ് ആരും സിനിമയിൽ എടുക്കാത്തത് എന്ന് കമന്റ് ഇട്ടിരുന്നു. ഇത് കൂടാതെ ഒരുപാട് പോസിറ്റീവ് കമന്റും ഇഷാനിയുടെ സൗന്ദര്യത്തെ വർണിച്ചും ഗ്ലാമറിനെ പൊക്കിയും കമന്റുകൾ ഉണ്ടായിരുന്നു.

ഇത് കൂടാതെ ചില നെഗറ്റീവ് അഭിപ്രായങ്ങളും വന്നിരുന്നു. ഇത്രയും ഹോട്ട് ലുക്കിൽ വന്നതുകൊണ്ട് തന്നെ ഇഷാനിയുടെ അച്ഛൻ കൃഷ്ണ കുമാർ ഇതൊന്നും കാണുന്നില്ലേയെന്ന രീതിയിൽ കമന്റും വന്നിട്ടുണ്ട്. പൊതുവേ മോശം കമന്റുകൾ കണ്ടാൽ മറുപടി കൊടുക്കുന്ന ഒരാളല്ല ഇഷാനി. എങ്കിലും ഒരാളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ആയിട്ട് ഇതിനെയൊക്കെ മറ്റുള്ളവർക്ക് കാണാൻ കഴിക്കുന്നത്.


Posted

in

by