‘പതിനാല് വർഷങ്ങൾക്ക് ഇപ്പുറം കുഞ്ഞിമാളു, ഹിറ്റ് കഥാപാത്രമായി വീണ്ടും അർച്ചന കവി..’ – വീഡിയോ വൈറൽ

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ 1979-ൽ ഇറങ്ങിയ നീലത്താമര എന്ന ചിത്രത്തിന്റെ റീമേക്ക് അതെ പേരിൽ തന്നെ വീണ്ടും ചെയ്തിരുന്നു ലാൽ ജോസ്. അന്ന് തരംഗമായ രീതിയിൽ തന്നെ സിനിമ വീണ്ടും എടുത്തപ്പോഴും പ്രേക്ഷകർ ഏറ്റെടുത്തു. അന്ന് അംബിക ചെയ്ത കഥാപാത്രം ലാൽ ജോസ് എടുത്ത സിനിമയിൽ അവതരിപ്പിച്ചത് പുതുമുഖമായ നടി അർച്ചന കവി ആയിരുന്നു. അർച്ചനയ്ക്കും വലിയ വഴിത്തിരിവായി മാറി.

അതിന് ശേഷം അർച്ചന നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കുഞ്ഞിമാളുവായിട്ടാണ് ഇന്നും പ്രേക്ഷകർ താരത്തിനെ ഓർത്തിരിക്കുന്നത്. 2009-ലായിരുന്നു ആ സിനിമ റിലീസ് ആയത്. ഇപ്പോൾ പതിനാല് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഏഴ് വർഷത്തോളം സിനിമയിൽ സജീവമായി അർച്ചന നിന്നു. വിവാഹ ശേഷം അർച്ചന സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. 2021-ൽ അർച്ചന വിവാഹമോചിതയായി.

സമൂഹ മാധ്യമങ്ങളിൽ അർച്ചന വീണ്ടും സജീവമായി. ഇടയ്ക്ക് ഒരു സീരിയലിലൂടെ അർച്ചന തിരിച്ചുവരവ് നടത്താൻ ശ്രമിച്ചെങ്കിലും അതിൽ നിന്ന് താരം തന്നെ പിന്മാറി. നീലത്താമര ഇറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷം അർച്ചന ആ കഥാപാത്രമായി വീണ്ടും മലയാളികൾക്ക് മുന്നിലേക്ക് വന്നിരിക്കുകയാണ്. ഒരു റീൽസ് പങ്കുവച്ചുകൊണ്ടാണ് അർച്ചന വീണ്ടും കുഞ്ഞിമാളുവായി മലയാളികളുടെ മനസ്സിലേക്ക് കയറിയത്.

“ജെയ്‌സൺ മദനി ഈ ആശയവുമായി സമീപിച്ചപ്പോൾ ഞാൻ ഇത് ചെയ്യാൻ വളരെ പരിഭ്രാന്തയായിരുന്നു. ഏകദേശം 2 ആഴ്ച ഞാൻ ഈ വീഡിയോ പുറത്തുവിട്ടില്ല.. ഒരുപാട് നാളായി. ഞാൻ ഇപ്പോൾ അവളെ പോലെയല്ല, അവൾ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തു. അതിനെ ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല.. പക്ഷേ ഒരു ബദൽ പ്രപഞ്ചത്തിൽ കുഞ്ഞിമാളു ഇങ്ങനെയാവും വളരുന്നത്.. ഇങ്ങനെയും ആയിരിക്കും..”, അർച്ചന കുറിച്ചു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)


Posted

in

by