‘കൊടുങ്ങല്ലൂർ അമ്പലത്തിൽ നവരാത്രി തൊഴുത് നടി മാളവിക, മനോഹരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘കൊടുങ്ങല്ലൂർ അമ്പലത്തിൽ നവരാത്രി തൊഴുത് നടി മാളവിക, മനോഹരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പൃഥ്വിരാജിന്റെ സഹോദരി വേഷത്തിൽ അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് നടി മാളവിക മേനോൻ. പൃഥ്വിരാജ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ ഹീറോയിൽ അദ്ദേഹത്തിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ച ശേഷമാണ് മാളവികയെ പ്രേക്ഷകർ തിരിച്ചറിയുന്നത്. തൊട്ടടുത്ത ചിത്രമായ 916-ൽ ആസിഫ് അലിയുടെ നായികയായി അഭിനയിക്കുകയും ചെയ്തു മാളവിക.

പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളെ മാളവിക അഭിനയിച്ചിട്ടുണ്ട്. ഒരു നായികയായി അഭിനയിക്കുന്നതിനേക്കാൾ സഹനടി റോളിൽ അഭിനയിക്കാൻ ആയിരുന്നു മാളവിക താല്പര്യപ്പെട്ടത്. അതുകൊണ്ട് തന്നെ നിരവധി സിനിമകളിൽ ഈ ചുരുങ്ങിയ കാലയളവിൽ മാളവിക അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ഏഴിൽ അധികം സിനിമകളിൽ തിളങ്ങിയിരുന്നു മാളവിക.

സുരേഷ് ഗോപിയുടെ പാപ്പനാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മാളവികയെ നായികയായി കൂടുതൽ സിനിമകളിൽ കാണാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നൃത്തത്തിലും മാളവിക ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുള്ള ഒരാളാണ്. സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിൽ അതിലൂടെ പ്രീതി നേടിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ തന്റെ പുതിയ പോസ്റ്റുകളിൽ പങ്കുവെക്കുന്ന മാളവിക നവരാത്രി ആഘോഷിക്കുന്നതിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലാണ് മാളവിക നവരാത്രിയുടെ ഭാഗമായി തൊഴാനായി എത്തിയത്. നീല നിറത്തിലെ സാരിയിൽ വളരെ മനോഹാരിയായി തിളങ്ങിയ മാളവികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് മിഥുൻ ബോസാണ്. എ.ആർ ഹാൻഡ് ലൂംസാണ് സാരി ഡിസൈൻ ചെയ്തത്.

CATEGORIES
TAGS