‘തൂവെള്ളയിൽ മാലാഖയെ പോലെ നടി ദേവിക സഞ്ജയ്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ നിരവധി സിനിമകളാണ് മലയാളത്തിലുള്ളത്. ആ കൂട്ടത്തിൽ 2018-ൽ ഇറങ്ങി ജനശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഞാൻ പ്രകാശൻ. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഫഹദിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു ഞാൻ പ്രകാശൻ. ശ്രീനിവാസന്റെ മികച്ച തിരക്കഥ കൂടിയപ്പോൾ സിനിമ സൂപ്പർ ഹിറ്റായി മാറി.

2018-ൽ ഇറങ്ങിയ സിനിമകളിൽ കളക്ഷൻ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഇത്. പി.ആർ ആകാശ് എന്ന പ്രകാശനായി സ്‌ക്രീനിൽ പ്രേക്ഷകരുടെ കൈയടി നേടിയ പ്രകടനമാണ് ഫഹദ് കാഴ്ചവച്ചത്. നിഖില വിമൽ, അഞ്ജു കുര്യൻ എന്നിവരായിരുന്നു സിനിമയിൽ നായികയായി അഭിനയിച്ചത്. ഫഹദിന് ഒപ്പം കട്ടയ്ക്ക് പിടിച്ചുനിന്ന മറ്റൊരു കഥാപാത്രം കൂടി സിനിമയിലുണ്ടായിരുന്നു. ഒരു ബാലതാര വേഷമായിരുന്നു അത്.

ഫഹദ് മെയിൽ നഴ്സായി ജോലി ചെയ്ത വീട്ടിൽ ടീനാമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവിക സഞ്ജയ് ആയിരുന്നു. ആദ്യ സിനിമയായിരുന്നിട്ട് കൂടി വളരെ ഭംഗിയായി ദേവിക അത് അവതരിപ്പിച്ചു. അതിന് ശേഷം സത്യൻ അന്തിക്കാടിന്റെ തന്നെ മകൾ എന്ന സിനിമയിൽ ജയറാം-മീര ജാസ്മിൻ എന്നിവരുടെ മകളുടെ റോളിലും തകർത്ത് അഭിനയിച്ചു ദേവിക.അതോടുകൂടി ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചു.

വളരെ ക്യൂട്ട് ആയിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഒരാളാണ് ദേവിക. വെള്ള ബനിയനും റോസ് സ്കർട്ടും ധരിച്ച് വീണ്ടുമൊരു ക്യൂട്ട് ചിത്രങ്ങൾ ദേവിക പോസ്റ്റ് ചെയ്തിരിക്കുകയാണ്. കാണാൻ എന്ത് ക്യൂട്ട് ആണ് ഈ വേഷത്തിൽ എന്ന് ആരാധകരും കമന്റുകൾ ഇട്ടു. ഗോപിക രമേഷ് എന്ന താരവും ക്യൂട്ട് എന്ന കമന്റ് ചിത്രത്തിന് നൽകിയിട്ടുണ്ട്. കശുവൽ വേഷമാണ് ദേവിക ഇട്ടിരിക്കുന്നത്.