‘ബാത്ത് ടബിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി വൈഗ, എന്തൊരു ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളം, തമിഴ് സിനിമ-ടെലിവിഷൻ രംഗത്ത് സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന ഒരു താരമാണ് നടി വൈഗ. കോട്ടയം സ്വദേശിനിയായ വൈഗ, ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്. മോഹൻലാൽ നായകനായ അലക്സൻഡർ ദി ഗ്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് വൈഗ അഭിനയ രംഗത്തേക്ക് വരുന്നത്. അതിൽ ചെറുതാണെങ്കിലും വളരെ ശ്രദ്ധേയമായ വേഷം വൈഗ അവതരിപ്പിച്ചിരുന്നു.

അത് കഴിഞ്ഞ് ഓർഡിനറി എന്ന ചിത്രത്തിലും വൈഗ വളരെ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ആ സിനിമ സൂപ്പർ ഹിറ്റായി മാറിയതോടെ കൂടുതൽ അവസരങ്ങളാണ് വൈഗയെ തേടിയെത്തിയത്. ഒരു നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലെച്ചമി തുടങ്ങിയ സിനിമകളിൽ വൈഗ അഭിനയിച്ചിട്ടുണ്ട്. ധാരാളം ടെലിവിഷൻ ഷോകളിലും വൈഗ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ ഡെയർ ദി ഹിയർ എന്ന പരിപാടിയിലൂടെ ആയിരുന്നു തുടക്കം.

അവതാരകയായും വൈഗയെ മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ട്. ഇപ്പോൾ തമിഴിൽ കളേഴ്സ് ടി.വിയിലെ ഒരു ജനപ്രിയ പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. ഇതിനിടയിൽ ഇടയ്ക്കിടെ ചില സിനിമകളിലും വൈഗയെ കാണാറുണ്ട്. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലെ നിറസാന്നിദ്ധ്യമായിരുന്നു വൈഗ. ആ പ്രോഗ്രാമിലൂടെയാണ് സോഷ്യൽ മീഡിയയിൽ വൈഗ ധാരാളം ആരാധകരെ സ്വന്തമാക്കിയത്.

അതുപോലെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും വൈഗ വളരെ സജീവമായി നിന്നിരുന്നു. ഇപ്പോഴിതാ ബാത്ത് ടാബിൽ കിടന്നുള്ള ഒരു ഗ്ലാമറസ് ഷൂട്ടുമായി വീണ്ടും ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് വൈഗ. വിനീഷ് കെ.ആർ വിജേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സജ്ജനി മന്ദാരയാണ് മേക്കപ്പ് ചെയ്തത്. വൗസിന്റെ ഒരു കറുപ്പ് നിറത്തിലെ മോഡേൺ ഔട്ട്ഫിറ്റാണ് വൈഗ ഇട്ടിരിക്കുന്നത്.