‘ഇത് നമ്മുടെ ലെന തന്നെയല്ലേ? കണ്ടിട്ട് ആളെ മനസ്സിലാവുന്നില്ല എന്ന് ആരാധകർ..’ – കിടിലം മേക്കോവറിൽ താരം

‘ഇത് നമ്മുടെ ലെന തന്നെയല്ലേ? കണ്ടിട്ട് ആളെ മനസ്സിലാവുന്നില്ല എന്ന് ആരാധകർ..’ – കിടിലം മേക്കോവറിൽ താരം

ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന പിന്നീട് രണ്ടാം ഭാവത്തിലെ മണികുട്ടിയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച് ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറി കൊണ്ടിരിക്കുന്ന താരമാണ് നടി ലെന കുമാർ. 22 വർഷത്തോളമായി സിനിമയിൽ എത്തിയ ലെന ചെയ്ത റോളുകൾ ഇല്ലെന്ന് തന്നെ പറയാം.

കോമഡി, സെന്റിമെന്റൽ, നായിക, വില്ലത്തി, ടോം ബോയ് റോളുകൾ അങ്ങനെ ഏത് റോളും ചെയ്യാൻ കഴിവുള്ള ഒരു നടിയാണ് ലെന. സിനിമയിൽ അല്ലാതെ സീരിയലിലും അഭിനയിച്ചിട്ടുള്ള ലെന തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ലെന അഭിനയിച്ച ഒരുപാട് സിനിമകളാണ് ഇനി പുറത്തിറങ്ങാൻ ഉള്ളതും ഷൂട്ടിംഗ് നടക്കുന്നത്.

ഒരുപാട് തിരക്കുള്ള നടിയാണ് ഇപ്പോൾ താരം. അജു വർഗീസിനൊപ്പം സാജൻ ബേക്കറി സിൻസ് 1962 എന്ന സിനിമ ഇപ്പോൾ തീയേറ്ററിൽ റിലീസ് ചെയ്തിട്ടുമുണ്ട്. ട്രാഫിക്, സ്‌നേഹവീട്, ഈ അടുത്ത കാലത്ത്, ലെഫ്റ് റൈറ്റ് ലെഫ്റ്, സ്പിരിറ്റ്, എന്നും നിന്റെ മൊയ്‌ദീൻ, ടു കൺട്രീസ് തുടങ്ങിയ സിനിമകളിൽ ലെന ശ്രദ്ധേയ വേഷം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ലെന മാഗസിൻ എന്ന പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട് താരം. എഫ്.ഡബ്ലിയു.ഡി ലൈഫ് മാഗസിൻ എന്ന മാഗസിന് വേണ്ടി താരം ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 39 കാരിയായ ലെന അതീവ സുന്ദരിയായി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

സാജൻ ബേക്കറി സ്പെഷ്യൽ കവർ ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ജിൻസൺ എബ്രഹാമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാംസൺ ലെയ് ആണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നിങ്ങൾ ഒരുപാട് പേർക്ക് പ്രചോദനമായി കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ട് കമന്റ് ചെയ്തിട്ടുള്ളത്.

CATEGORIES
TAGS