‘സോഷ്യൽ മീഡിയയിൽ ചർച്ചയായി ഒരു വെഡിങ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസിനൊപ്പം ട്രോളുകളും വൈറലാകുന്നു

കേരളത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അധികം കാണാതെ ഇരുന്ന ഒരു സംഭവമാണ് വെഡിങ് ഫോട്ടോഷൂട്ടുകൾ. വ്യത്യസ്തവും മനോഹരവുമായി ഷൂട്ട് ചെയ്ത പോസ്റ്റ് ചെയ്യുന്ന നിരവധി വെഡിങ് കമ്പനികൾ കേരളത്തിൽ ഇപ്പോൾ ഒരുപാടുണ്ട്. തങ്ങളുടെ വർക്കുകൾ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവുമ്പോൾ വെഡിങ് കമ്പനികൾക്ക് കൂടുതൽ വർക്ക് തേടിവരാറുമുണ്ട്.

പഴയ കാലത്ത് കാണുന്ന പോലെ വെറുതെ 10 ഫോട്ടോ എടുത്ത് ആൽബമാക്കി പോകുന്നതുപോലെയല്ല ഇപ്പോഴുള്ള വെഡിങ് ഫോട്ടോഷൂട്ടുകൾ. വെഡിങ് ഫോട്ടോസ് തന്നെ മൂന്ന് തരത്തിലാണ് പുറത്തുവരുന്നത്. ആദ്യം സേവ് ദി ഡേറ്റ് പിന്നീട് അതിനുശേഷം പ്രീ വെഡിങ് ഫോട്ടോഷൂട്ട് ഏറ്റവും ഒടുവിലായി പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് എന്ന രീതിയിലാണ് നടക്കുന്നത്.

ഇത് മൂന്നും നടത്തുന്നവരുമുണ്ട്. ചിലർ ഇതിൽ ഏതിലെങ്കിലും ഒന്നിൽ ശ്രദ്ധ കൊടുത്ത വിവാഹത്തിന്റെ ഫോട്ടോസ് മാത്രം എടുക്കാറുമുണ്ട്. സംഭവം ഇപ്പോൾ വിവാഹത്തിനേക്കാൾ വധുവരന്മാരും അവരുടെ ബന്ധുക്കളും കാത്തിരിക്കുന്നത് ഇത്തരം വെഡിങ് ഷൂട്ടുകൾ കാണാൻ വേണ്ടിയാണ്. ചിലപ്പോഴൊക്കെ ഇതുപോലെയുള്ള ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയാവാറുണ്ട്.

ചിലപ്പോൾ രസകരമായ ട്രോളുകൾക്ക് പോലും മേമേ ആകുന്നതും ഈ ഫോട്ടോസാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പുതിയ ഒരു വെഡിങ് ഫോട്ടോഷൂട്ട് ചർച്ചയാവുകയാണ്. വാഗമൺ ഹിൽ സ്‌റ്റേഷൻ മുകളിലായി ഷൂട്ട് ചെയ്ത പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു വെള്ള പുതപ്പ് മാത്രം ഉടുതുകൊണ്ട് ദമ്പതിമാർക്ക് ഇരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്.

വെഡിങ് സ്റ്റോറീസ് ഫോട്ടോഗ്രാഫിയാണ് ഈ വേറിട്ട ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. വാഗമൺ ഹിൽ സ്‌റ്റേഷന് മുകളിലായി ഉള്ള ഒരു തേയില തോട്ടത്തിനുള്ളിൽ വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇരുവരുടെയും വെഡിങ് ഫോട്ടോസ് വൈറലാകുന്നതിനോടൊപ്പം രസകരമായ ട്രോളുകളും ഇറങ്ങിയിട്ടുണ്ട് സോഷ്യൽ മീഡിയയിൽ.

CATEGORIES
TAGS