‘നാടൻ ലുക്കുകൾക്ക് വിട, അതിഗംഭീര മേക്കോവറുമായി നടി മാൻവി സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറലാകുന്നു

‘നാടൻ ലുക്കുകൾക്ക് വിട, അതിഗംഭീര മേക്കോവറുമായി നടി മാൻവി സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളം ടെലിവിഷൻ രംഗത്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മാൻവി സുരേന്ദ്രൻ. നീളൻ മുടിയും അതിസുന്ദരിയുമായിട്ടുള്ള മാൻവിയുടെ ചിത്രങ്ങൾക്ക് എപ്പോഴും സമൂഹ മാധ്യമങ്ങളിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ചെറിയ ചെറിയ കഥാപാത്രങ്ങൾ സീരിയലുകളിൽ അഭിനയിച്ച് വളരെ പെട്ടന്ന് തന്നെ മുൻനിര കഥാപാത്രങ്ങൾ ചെയ്യുന്ന ഒരാളായി മാറിയ ആളാണ് മാൻവി.

ഫ്ളവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന സൂപ്പർഹിറ്റ് സീരിയലിലെ അഭിനയിച്ച ശേഷമാണ് മാൻവിയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് അതെ ചാനലിലെ തന്നെ സൂപ്പർഹിറ്റ് ഗെയിം ഷോകളിൽ ഒന്നായ സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുത്ത് യൂത്തിന്റെ ഇടയിലും ശ്രദ്ധ നേടിയ മാൻവിക്ക് ഒരുപാട് ആരാധകരും ഫാൻസ്‌ അക്കൗണ്ടുകളും ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.

കുട്ടികാലം മുതൽ നൃത്തം പഠിക്കുന്ന മാൻവി അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ഒരുപാട് പ്രശംസകൾ നേടിയിട്ടുള്ള ഒരാളാണ്. നീളൻ മുടിയുള്ള താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ട് ഒരുപോലെ സങ്കടത്തിലും അതേപോലെ ലുക്ക് കണ്ട് ഞെട്ടലിലുമാണ്. നീളൻ മുടി മാറ്റി മുടി ബോബ് ചെയ്ത സ്റ്റൈലിഷ് ലുക്കിൽ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് മാൻവി.

ഒറ്റ നോട്ടത്തിൽ മാൻവിയെ കണ്ടാൽ ആർക്കും തിരിച്ചറിയില്ല, ഇതുവരെ നാടൻ വേഷങ്ങളിൽ കണ്ടിട്ടുള്ള ഒരാളെയല്ല പുതിയ ഫോട്ടോഷൂട്ടിൽ മാൻവി. മാൻവിയുടെ ഈ അതിഗംഭീര മേക്കോവറിന് പിന്നിൽ ക്രീയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ചത് ഹരിപ്രസാദ് ആണ്. നാടൻ ലുക്കിൽ കണ്ടിട്ടുള്ള മാൻവിയെ സ്റ്റൈലിഷ് ലുക്കിലേക്ക് മാറ്റിയത് മേക്കപ്പ് ആർട്ടിസ്റ്റ് അഭിലാഷ് ചിക്കുവാണ്.

എ.ആർ സിഗ്നേച്ചറിന് വേണ്ടി അഭിമന്യു കെ രാജുവാണ് മാൻവിയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഭിലാഷ് ചിക്കുവിന്റെ സെലേറി ഡിസൈൻസാണ് മാൻവിയുടെ ഈ മോഡേൺ ലുക്കിലുള്ള ഔട്ട് ഫിറ്റ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. സ്റ്റാർ മാജിക്കിലെ മറ്റു മത്സരാർത്ഥികളായ നടി സാധിക്കയും അമൃതയും ഫോട്ടോസിന് താഴെ കിടിലം അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്.‌

CATEGORIES
TAGS