‘പെർഫെക്ട് ഓക്കേ ഡാൻസുമായി കൃഷ്ണ കുമാറും മകൾ ദിയയും, ട്രോളി സോഷ്യൽ മീഡിയ..’ – വീഡിയോ കാണാം

‘പെർഫെക്ട് ഓക്കേ ഡാൻസുമായി കൃഷ്ണ കുമാറും മകൾ ദിയയും, ട്രോളി സോഷ്യൽ മീഡിയ..’ – വീഡിയോ കാണാം

ഈ ലോക്ക് ഡൗൺ കാലത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഒരു വീഡിയോ ആയിരുന്നു ഒരു യുവാവിന്റെ പെർഫെക്ട് ഓക്കേ എന്ന വീഡിയോ. കോവിഡ് പോസിറ്റീവായ ഒരു യുവാവ് ആശുപത്രയിൽ തനിക്ക് ലഭിച്ച സൗകര്യങ്ങൾ കുറച്ച് ഒരു സുഹൃത്തിന് അയച്ചുകൊടുത്ത മറുപടി വീഡിയോയിലാണ് വൈറൽ സംഭവം ഒളിഞ്ഞിരുന്നത്.

അതിൽ അദ്ദേഹത്തിന്റെ സംസാരം രീതിയിലും വേറിട്ട ഡയലോഗുമാണ് അത് അത്രത്തോളം വൈറലാവാൻ കാരണമായത്. പിന്നീട് അദ്ദേഹത്തിന്റെ ആ ഡയലോഗുകൾ വച്ച് ഒരു കിടിലം റീമിക്സ് അശ്വിൻ ഭാഷകർ എന്ന യുവപ്രതിഭ ചെയ്യുകയും ചെയ്തപ്പോൾ സംഭവം കൂടുതൽ വൈറലായി. പലരും ടിക് ടോക് വീഡിയോസ് ചെയ്യാൻ ആ റീമിക്സ് ഉപയോഗിച്ചു.

അങ്ങനെ വീണ്ടും പെർഫെക്ട് ഓക്കേ കൂടുതൽ വൈറലായി. ഇപ്പോഴിതാ നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും ചേർന്ന് ആ റീമിക്സ് പാട്ടിന് ചുവടുവച്ചിരിക്കുകയാണ്. ദിയ കൃഷ്ണയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആദ്യമായി പങ്കുവച്ചത്. കൃഷ്ണകുമാർ ഈ ഇലെക്ഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിയായായി മത്സരിച്ചിരുന്നു. കൈയിലി മടക്കി കുത്തി ഷർട്ട് ഫുൾ ബട്ടൻസുമിട്ട് ആണ് ഇരുവരും ചുവടുവച്ചത്.

വീഡിയോയുടെ താഴെ കൂടുതൽ പേരും കിടിലം കമന്റുകളാണ് നൽകിയത്. ചില പരിഹാസങ്ങളും വന്നിരുന്നു. അച്ഛൻ ഇലെക്ഷനിൽ നിന്നപ്പോൾ ഏറ്റവും കൂടുതൽ പിന്തുണ അറിയിച്ച് നിന്നയാളായിരുന്നു ദിയ. കൃഷ്ണകുമാറിന്റെ മൂത്തമകളും നടിയുമായ അഹാന പക്ഷേ ഇലെക്ഷൻ ക്യാമ്പയിനുകളിൽ ഒന്നും പങ്കെടുത്തിരുന്നില്ല.

CATEGORIES
TAGS