‘തലകുത്തി നിന്ന് കാലുകൾ കൊണ്ട് തൊഴുത് നടി കൃഷ്ണപ്രഭ, ഗംഭീരമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘തലകുത്തി നിന്ന് കാലുകൾ കൊണ്ട് തൊഴുത് നടി കൃഷ്ണപ്രഭ, ഗംഭീരമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഇന്ത്യൻ സിനിമ താരങ്ങളിൽ ജിമ്മിൽ പോകുന്നതിനോടൊപ്പം തന്നെ യോഗ പരിശീലിക്കുന്ന ഒരുപാട് പേരുണ്ട്. കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ യോഗയിലെ പല ആസനങ്ങളും ചെയ്യാൻ പറ്റുകയുള്ളൂ എന്നതാണ് സത്യം. യോഗയെ പ്രോത്സാഹിപ്പിക്കാനാണ് പ്രധാനമന്ത്രി വരെ ആളുകളോട് പറഞ്ഞിട്ടുള്ളത്. ലോക്ക് ഡൗൺ കാരണം വീടുകളിൽ കഴിയുന്ന പല താരങ്ങളും അത് ശീലിക്കാറുമുണ്ട്.

പ്രതേകിച്ച് ജിമ്മുകളിൽ പോകാൻ പറ്റാത്തതുകൊണ്ട് തന്നെ പലരും വീടുകളിൽ തന്നെയാണ് വർക്ഔട്ടും യോഗയുമൊക്കെ ചെയ്യുന്നത്. ഒരുപിടി ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി കൃഷ്ണപ്രഭ. ബോയ് ഫ്രണ്ട് എന്ന സിനിമയിൽ ചെറിയ ഒരു റോളിൽ അഭിനയിച്ച് സിനിമ കരിയർ ആരംഭിച്ചതെങ്കിലും മാടമ്പിയിലെ കഥാപാത്രമാണ് താരത്തിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.

നിരവധി സിനിമകളിൽ അഭിനയിച്ച കൃഷ്ണപ്രഭ അവസാനമായി അഭിനയിച്ചത് മോഹൻലാലിൻറെ ദൃശ്യം ടുവിലാണ്. അതിൽ മേരി എന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ച ഒരാളാണ് താരം. സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ ആയതോടെ ഷൂട്ടിങ്ങുകൾ ഇല്ലാത്തതുകൊണ്ട് തന്നെ വീടുകളിൽ തന്നെയാണ് താരങ്ങൾ.

കൃഷ്ണപ്രഭ ‘മനസ്സിനെ സമാധാനിപ്പിക്കുക’ എന്ന ദൗത്യത്തോടെ ലോക്ക് ഡൗൺ നാളിൽ ഒരു യോഗ വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. തലകുത്തി നിന്ന് കാലുകൾ കൊണ്ട് തൊഴുത് ശരിക്കും ആരാധകർ ഞെട്ടിച്ചിരിക്കുകയാണ് ഈ വീഡിയോയിലൂടെ കൃഷ്ണപ്രഭ. ആര്യ ബഡായ്, വീണ നായർ, ഗായിക ജ്യോത്സ്ന തുടങ്ങിയവർ വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS