‘ആശുപത്രി വിട്ടു, എന്റെ സ്റ്റാമിന തിരകെ നേടാനുള്ള സമയമായി..’ – വീണ്ടും വർക്ക് ഔട്ട് തുടങ്ങി തമന്ന

‘ആശുപത്രി വിട്ടു, എന്റെ സ്റ്റാമിന തിരകെ നേടാനുള്ള സമയമായി..’ – വീണ്ടും വർക്ക് ഔട്ട് തുടങ്ങി തമന്ന

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒട്ടാകെ ഒരുപാട് ആരാധകരുള്ള താരമാണ് നടി തമന്ന ഭാട്ടിയ. ബോളിവുഡ് ചിത്രമായ ‘ചാന്ദ് സാ റോഷൻ ചെഹ്ര’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്ന തമന്ന പക്ഷേ തിളങ്ങിയത് ഇങ്ങ് തെന്നിന്ത്യൻ സിനിമകളിലാണ്. തമിഴിലും, തെലുഗിലും കന്നഡയിലും എല്ലാം അഭിനയിച്ച താരത്തിന് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്.

ബാഹുബലി, കെ.ജി.എഫ് പോലുള്ള ബ്രഹ്മണ്ഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള തമന്നയുടെ ആരാധകരെ വിഷമത്തിലാക്കിയ ഒരു വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. തമന്ന കോവിഡ് ബാധിച്ചെന്നും ആശുപത്രിയിൽ ചികിത്സയിൽ ആണെന്നുമാണ് വാർത്ത വന്നിരുന്നത്. ഈ കാര്യം തമന്ന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.

സെപ്റ്റംബർ അവസാനമാണ് തമന്നയ്ക്ക് കോവിഡ് പോസറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന തമന്ന ഒക്ടോബർ അഞ്ചിന് ആശുപത്രി വിടുകയും ചെയ്തു. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പോസ്റ്റിവിറ്റിക്കും നന്ദി അറിയിക്കാനും തമ്മന മറന്നില്ല.

ഇപ്പോഴിതാ പത്ത് ദിവസങ്ങൾക്ക് ഇപ്പുറം വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന തമന്ന പഴയപോലെ വർക്ക് ഔട്ടുകൾ തുടങ്ങിയതിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. നേരത്തെ തന്നെ വളരെ ഫിറ്റായിട്ടുള്ള ബോഡിയുള്ള നടിയാണ് തമന്ന. തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് തമന്ന.

യോഗയും ജിമ്മും ഡാൻസുമെല്ലാം ചെയ്ത ബോഡി എപ്പോഴും ശ്രദ്ധിക്കുന്ന തമന്ന കുറച്ചു ദിവസങ്ങളായി വർക്ക് ഔട്ട് ചെയ്തിരുന്ന ഒന്നെയെന്ന് തുടങ്ങിയതിന്റെ പ്രയാസം തൊട്ട് ഇന്ന് ഉണ്ടായ മാറ്റം വരെയാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശ്രുതി ഹാസൻ ഉൾപ്പടെ നിരവധി പേരാണ് വീഡിയോ താഴെ കമന്റ് ഇട്ടിരിക്കുന്നത്.

CATEGORIES
TAGS