‘മുപ്പത്തിയെട്ടാം വയസ്സിലും 18-കാരിയുടെ ഫിറ്റ്നസുമായി നടി കനിഹ..’ – വർക്ക് ഔട്ട് വീഡിയോ വൈറൽ

‘മുപ്പത്തിയെട്ടാം വയസ്സിലും 18-കാരിയുടെ ഫിറ്റ്നസുമായി നടി കനിഹ..’ – വർക്ക് ഔട്ട് വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് കനിഹ. പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത ആ കഥാപാത്രമൊക്കെ ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിലനിൽപ്പുണ്ട്. ഒരുപിടി നല്ല കഥാപാത്രങ്ങൾ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് സാധിച്ചു. തമിഴ് നാട്ടുകാരി ആയിരുന്നിട്ട് കൂടി മലയാളികൾ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.

ദിവ്യ വെങ്കട്ടസുബ്രമണ്യം എന്നായിരുന്നു കനിഹയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് കനിഹ എന്ന പേര് താരം സ്വീകരിച്ചത്. ‘എന്നിട്ടും’ എന്ന സിനിമയിലൂടെയാണ് കനിഹ മലയാളത്തിലേക്ക് വരുന്നത്. അതിന് മുമ്പ് തന്നെ തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലെ സിനിമകളിൽ കനിഹ അഭിനയിച്ചിരുന്നു. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലാണ് കനിഹ അരങ്ങേറ്റം കുറിക്കുന്നത്.

ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സിനിമകളിൽ കനിഹ അഭിനയിച്ചിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷം മറ്റൊരു ചരിത്ര സിനിമയായ മാമാങ്കത്തിലും മമ്മൂട്ടിക്കൊപ്പം കനിഹ വീണ്ടും അഭിനയിച്ചിരുന്നു. കനിഹ അവസാനമായി അഭിനയിച്ച സിനിമയും മാമാങ്കമാണ്.

അഭിനയത്തിന് പുറമേ ചില തമിഴ് സിനിമകളിൽ നായികമാർക്ക് ഡബ്ബ് ചെയ്തും പ്രേക്ഷകരെ കൈയിലെടുത്തിട്ടുണ്ട് കനിഹ. അതുപോലെ ആദ്യ സിനിമയായ ഫൈവ് സ്റ്റാറിൽ ഒരു ഗാനവും കനിഹ ആലപിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ശ്യാം രാധാകൃഷ്ണനാണ് കനിഹയെ വിവാഹം ചെയ്തത്.

സായ് റിഷി എന്ന പേരിൽ ഒരു മകൻ ഇരുവർക്കുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവയായ കനിഹ ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വർക്ക് ഔട്ട് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുപ്പത്തിയെട്ടുകാരിയായ കനിഹയെ വീഡിയോയിൽ കണ്ടാൽ പതിനെട്ടിന്റെ ചുറുചുറുക്കും അതുപോലെ ഫിറ്റ്നസുമായി കാണാൻ സാധിക്കും.

CATEGORIES
TAGS