‘സൂര്യപ്രകാശത്തിന്റെ കിരണം പോലെ മഞ്ഞ ലഹങ്കയിൽ തിളങ്ങി നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് വൈറൽ

‘സൂര്യപ്രകാശത്തിന്റെ കിരണം പോലെ മഞ്ഞ ലഹങ്കയിൽ തിളങ്ങി നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയുടെ ഇപ്പോഴത്തെ ഫാഷൻ ക്വീൻ ആയ നടി സാനിയ ഇയ്യപ്പൻ എപ്പോഴും മലയാളികളെ തന്റെ വേറിട്ട വസ്ത്രധാരണവുമായി എത്തി അത്ഭുതപ്പെടുത്താറുണ്ട്. ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഫാഷൻ സെൻസുള്ള നായികമാരിൽ ഒരാളാണ് പതിനെട്ട് കാരിയായ സാനിയ. ഏത് തരത്തിലുള്ള വസ്ത്ര വേഷങ്ങളിലും തിളങ്ങാൻ സാധിക്കുന്ന സാനിയ സോഷ്യൽ മീഡിയയുടെ പ്രിയതാരം കൂടിയാണ്.

വ്യത്യസ്തവും അതിമനോഹരവുമായ വസ്ത്രങ്ങൾ അണിഞ്ഞ് സാനിയ ആരാധകരുടെ മുന്നിൽ ധാരാളം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സൺ ഫ്രാൻസിന്റെ വിവാഹത്തോട് അനുബന്ധിച്ച് ആഘോഷങ്ങളിൽ ഒരു മഞ്ഞ നിറത്തിലുള്ള ലഹങ്ക ധരിച്ചുകൊണ്ടാണ് എത്തിയത്.

ചടങ്ങളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും ഫോട്ടോ സെക്ഷനുകളുടെയും ഫോട്ടോസ് സാനിയ തന്നെ പങ്കുവച്ചിട്ടുണ്ട്. നടി പ്രിയ വാര്യരും സാനിയക്കൊപ്പം പങ്കെടുത്തിരുന്നു. ചടങ്ങിൽ സാനിയ നൃത്തം ചെയ്യുന്ന വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ താരം സ്റ്റോറിയാക്കി പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഗ്രാഫറായ ജീസ് ജോണാണ് സാനിയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

പാരീസ് ഡി ബൗട്ടിക് ഡിസൈൻ ചെയ്ത ലഹങ്കയാണ്‌ സാനിയ ധരിച്ചത്. ഡാൻസ് റിയാലിറ്റി ഷോകളിലും ബാലതാരമായി സിനിമയിൽ അഭിനയിച്ചും പ്രേക്ഷകർക്ക് പരിചിതയായ സാനിയ ക്വീൻ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നതും പിന്നീട് ഒരുപാട് ആരാധകർ ഉണ്ടാവുകയും ചെയ്തത്. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം കൂടുതൽ പ്രേക്ഷകപ്രീതി താരത്തിന് നേടി കൊടുത്തു.

CATEGORIES
TAGS