‘കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ നടി ജസീല പർവീൺ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ നടി ജസീല പർവീൺ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമ-സീരിയൽ-സോഷ്യൽ മീഡിയ താരങ്ങൾ പങ്കെടുക്കുന്ന ഒരു സെലിബ്രിറ്റി ഗെയിം ഷോയാണ് ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്. ഏറെ വ്യത്യസ്തമായ ഗെയിമുകളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും അടങ്ങിയ പ്രോഗ്രാമിന്റെ പുതിയ സീസൺ ഈ അടുത്തിടെയാണ് വീണ്ടും ആരംഭിച്ചത്. ഷോ വീണ്ടും തുടങ്ങിയപ്പോൾ പ്രേക്ഷകർ ഏറെ ചോദിക്കുന്ന ഒരു ചോദ്യമാണ് പഴയ ആളുകളെ തിരിച്ചുകൊണ്ടുവരുമോ എന്നത്.

ആ കൂട്ടത്തിൽ മുഴങ്ങി കേൾക്കുന്ന പേരാണ് സീരിയൽ താരമായ ജസീല പർവീണിന്റെത്. ജസീല സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഷോയിലേക്ക് എത്തുന്നത്. കന്നഡ സീരിയലുകളിലൂടെയാണ് ജസീല തുടക്കം കുറിച്ചത്. മലയാളി അതിരുന്നിട്ട് കൂടി ജസീലയെ പ്രേക്ഷകർ ഹൃദയത്തിലേറ്റുകയും ഒരുപാട് ആരാധകരെ സ്റ്റാർ മാജിക്കിൽ വന്ന ശേഷം ലഭിക്കുകയും ചെയ്തു.

ഗെയിമുകളിൽ പൊതുവേ പെൺകുട്ടികൾ പിന്നിൽ നിൽകുമ്പോൾ ജസീല ഫിറ്റ് നെസ് ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ വളരെ അനായാസം എല്ലാം ചെയ്യുകയും പലതും ടീമിന് വേണ്ടി വിജയിക്കുകയും ചെയ്യാറുണ്ട്. തേനും വയമ്പും, സീത, സുമംഗലി ഭവ തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് ജസീല. മോഡലിംഗ് മേഖലയിലും സജീവ സാന്നിദ്ധ്യമാണ് ജസീല. ഫിറ്റ് നെസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും താരം ചെയ്യാറില്ല.

കഴിഞ്ഞ ദിവസങ്ങളിലായി ജസീല ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളിൽ ചിത്രങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന ജസീല ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെനി പി ആറുകാട്ട് എടുത്ത ചിത്രങ്ങളാണ് ഇവ. കൊച്ചി പുതുവൈപ്പ് ബീച്ചിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ടോട്ട് സിഗ്നേച്ചറിന്റെ ഔട്ട് ഫിറ്റാണ് താരം ധരിച്ചത്.

CATEGORIES
TAGS