‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക!! ബൈക്ക് റൈഡുമായി ദിൽഷ പ്രസന്നൻ..’ – വീഡിയോ വൈറലാകുന്നു

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നർത്തകിയായ ദിൽഷ പ്രസന്നൻ. വോട്ടിങ്ങിലൂടെ വിജയിച്ച ദിൽഷ, ബ്ലെസ്ലീയെയും റിയാസ് സലീമിനെയും പിന്തള്ളി കൊണ്ടായിരുന്നു. പക്ഷേ നേരത്തെ ഷോയിൽ നിന്ന് പുറത്താക്കിയ റോബിൻ ആരാധകരുടെ സപ്പോർട്ട് കൊണ്ടാണ് ദിൽഷ വിജയിയായതെന്ന് പല വിമർശനങ്ങളും മറ്റുളളവരിൽ നിന്ന് ഉണ്ടായിരുന്നു.

ഈ കഴിഞ്ഞ ദിവസം റോബിന്റെ ചില ആരാധകർ ദിൽഷയ്ക്ക് എതിരെ മോശം കമന്റുകളും മെസ്സേജുകളും ഇടുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു. റോബിനെതിരെയും ദിൽഷ ആ വീഡിയോയിൽ സംസാരിച്ചിരുന്നത്. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ദിൽഷ ബിഗ് ബോസ് വിജയിയായിട്ട് കൂടിയും കടന്നുപോയികൊണ്ടിരിക്കുന്നത്. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിത വിജയി കൂടിയാണ് ദിൽഷ.

എന്തായാലും വിവാദങ്ങൾക്ക് ഇടയിൽ മാനസികമായ തിരിച്ചുവരവുകൾ നടത്താൻ ഒരുങ്ങുകയാണ് ദിൽഷ. ഇതിന്റെ ഭാഗമായി ബൈക്കിൽ യാത്ര ചെയ്യുന്ന ഒരു വീഡിയോ ദിൽഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനോടൊപ്പം എഴുതിയ ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയമായത്. “ജീവിതം ഒരു ബൈക്ക് യാത്ര പോലെയാണ്. ഒരുപാട് ഉയർച്ചകളും താഴ്ചകളും.. ഓരോ നിമിഷവും ആസ്വദിക്കാനും വിലമതിക്കാനും പഠിക്കണം, കാരണം നമ്മൾ പിന്നീട് ആഗ്രഹിച്ചാലും അത് ഒരിക്കലും തിരികെ ലഭിക്കില്ല.

കാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകതയും ഇരുട്ടും ഇല്ലാതാകും! കാലത്തിന് സുഖപ്പെടുത്താൻ കഴിയാത്തതായി ഒന്നുമില്ല. നമ്മളെക്കാൾ കരുത്തുറ്റവരായ എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടാ.. നമ്മുക്ക് എല്ലാവർക്കും ഒരു ജീവിതം മാത്രമേ ഉള്ളൂ, അത് പൂർണ്ണമായി ജീവിക്കൂ.. പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക..”, ദിൽഷ വീഡിയോടൊപ്പം പോസ്റ്റിൽ എഴുതി.