‘ജിമ്മിൽ കഠിനമായ വർക്ക്ഔട്ട് ചെയ്ത നടി ജ്യോതി കൃഷ്ണ, തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ..’ – വീഡിയോ കാണാം

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് നടി ജ്യോതി കൃഷ്ണ. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജ്യോതി, പിന്നീട് കുറെ സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം തന്റെ സിനിമ കരിയറിൽ നിന്ന് വിട്ടുനിൽക്കുന്ന ജ്യോതി കൃഷ്ണ ഇപ്പോൾ ഭർത്താവിന് ഒപ്പം ദുബായിലാണ് താമസിക്കുന്നത്.

ക്ലാസ് മേറ്റ്സിലെ റസിയയിലൂടെ പ്രിയങ്കരിയായ നടിയായ രാധികയുടെ സഹോദരനെയാണ് ജ്യോതി കൃഷ്ണ വിവാഹം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിലേക്ക് തന്നെ രണ്ട് അഭിനയാത്രികൾ എത്തുകയും ചെയ്തു. ഉന്നം, ഇത് പാതിരാമണൽ, മാസ്റ്റേഴ്സ്, ഗോഡ് ഫോർ സെയിൽ, ടോൾസ്, ലിസമ്മയുടെ വീട്, ഞാൻ, ലൈഫ് ഓഫ് ജോസൂട്ടി, മൂന്നാം നാൾ ഞായറാഴ്ച, ആമി തുടങ്ങിയ സിനിമകളിൽ ജ്യോതി അഭിനയിച്ചിട്ടുണ്ട്.

ജ്യോതിയുടെ ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് എന്ന കഥാപാത്രമാണ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടത്. 2017-ലാണ് ജ്യോതി വിവാഹിതയായത്. അരുൺ ആനന്ദ് രാജ എന്നാണ് ഭർത്താവിന്റെ പേര്. ധ്രുവ് എന്ന പേരിൽ ഒരു മകനും ജ്യോതിക്കുണ്ട്. 2010-ൽ ഭക്തി ആൽബങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്തേക്ക് വരുന്നത്. ഏഴ് വർഷത്തോളം സജീവമായി തുടരുകയും ചെയ്തു.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയാണ് താരം. ഇപ്പോൾ ദുബൈയിൽ താമസിക്കുന്ന ജ്യോതി ഇപ്പോഴിതാ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കഠിനമായ വർക്ക് ഔട്ടിലൂടെ പഴയതിൽ ഫിറ്റും സുന്ദരിയുമായി മാറുകയും ജ്യോതി. സിനിമയിലേക്കുള്ള ഒരു തിരിച്ചുവരവ് ആരാധകർ ഇതിലൂടെ പ്രതീക്ഷിക്കുന്നുമുണ്ട്.