‘ദിലീപിന്റെ ജോക്കറിലെ നായികയെ മറന്നോ!! കിടിലൻ ഡാൻസുമായി നടി മന്യ നായിഡു..’ – വീഡിയോ വൈറൽ

സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറുകയും ചെയ്ത ഒരാളാണ് നടി മന്യ നായിഡു. പതിനാലാം വയസ്സിൽ സിനിമയിൽ എത്തിയ മന്യ തെന്നിന്ത്യയിൽ ഒട്ടാകെ നാല്പതിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലാണ് ആദ്യമായി ശ്രദ്ധേയമായ വേഷം അഭിനയിച്ചത്. 1999-ൽ ഇറങ്ങിയ സീതാരാമ രാജുവിലാണ് അത്.

അത് കഴിഞ്ഞ കുറെ തെലുങ്ക് സിനിമയിൽ അഭിനയിച്ചു. തൊട്ടടുത്ത വർഷം നായികയായി മലയാളത്തിലും അരങ്ങേറി. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു മന്യയുടെ തുടക്കം. ജോക്കർ എന്ന സൂപ്പർഹിറ്റ് കോമഡി സിനിമയിലൂടെയായിരുന്നു മന്യ മലയാളത്തിലേക്ക് എത്തിയത്. ചെറുതും വലുതുമായി മലയാളത്തിൽ ഒരുപാട് സിനിമകളിൽ മന്യ അഭിനയിച്ചിട്ടുണ്ട്.

തമിഴ്, കന്നഡ ഭാഷകളിലും പത്ത് വർഷത്തെ അഭിനയ ജീവിതത്തിൽ അഭിനയിച്ചിട്ടുണ്ട് മന്യ. 2010-ലാണ് മന്യ അവസാനമായി അഭിനയിച്ചത്. വക്കാലത്ത് നാരായണൻകുട്ടി, രാക്ഷസരാജാവ്, വൺ മാൻ ഷോ, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ, പറഞ്ഞു തീരാത്ത വിശേഷങ്ങൾ തുടങ്ങിയ മലയാള സിനിമകളിൽ മന്യ അഭിനയിച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ മന്യ 2013-ൽ വീണ്ടും വിവാഹം കഴിച്ചിരുന്നു.

ഇപ്പോൾ അമേരിക്കയിലെ ന്യൂ യോർക്കിലാണ് മന്യ താമസിക്കുന്നത്. ഒരു മകളും താരത്തിനുണ്ട്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മന്യയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ മന്യ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. നാല്പതാം വയസ്സിലും കിടിലമായിട്ടാണ് മന്യ നൃത്തം ചെയ്യുന്നത്. ലുക്കും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ആരാധകർ പറയുന്നു.