‘ഡോട്ട് സാരിയിൽ ക്യൂട്ട് ലുക്കിൽ നടി നിഖില വിമൽ, ഹൃദയം കവർന്നെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു യുവനടിയാണ് നിഖില വിമൽ. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ നിഖില ആ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ഒരുപാട് പേരുടെ മനസ്സിൽ ഇടം നേടി. നിഖിലയുടെ ആദ്യ സിനിമ പക്ഷേ അതായിരുന്നില്ല. ഭാഗ്യദേവത ആയിരുന്നു നിഖിലയുടെ ആദ്യ ചിത്രം.

ദിലീപ് നായികയായി പിന്നീട് തിരിച്ചുവരവ് നടത്തിയ നിഖില അതിലെ കബനി എന്ന കഥാപാത്രത്തിലെ പ്രകടനം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറി. അതിന് ശേഷം തമിഴിലും തെലുങ്കിലും അരങ്ങേറുകയും ചെയ്തിരുന്നു നിഖില. ഏറ്റവും ഒടുവിൽ ജോ ആൻഡ് ജോ എന്ന സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിച്ച് സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് നിഖില വിമൽ എന്ന അഭിനയത്രി.

അരവിന്ദിന്റെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിരാ, ദി പ്രീസ്റ്റ്, മധുരം, ബ്രോ ഡാഡി തുടങ്ങിയ മലയാള സിനിമകളിൽ നിഖില അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ കൊത്ത് ആണ് നിഖിലയുടെ അടുത്ത മലയാള സിനിമ. തമിഴിലും തെലുങ്കിലും അരങ്ങേറിയിട്ടുള്ള നിഖില അഭിനയിക്കുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.

പുള്ളി കളർ സാരിയിൽ നിഖില വിമൽ ചെയ്ത ഒരു കലക്കൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അരുൺ പയ്യടിമീത്തൽ എടുത്ത ചിത്രങ്ങളിൽ ഫെമി ആന്റണിയാണ് നിഖിലയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അർജുൻ വാസുദേവ് ആണ് സ്റ്റൈലിംഗ് ചെയ്തത്. ബിഹാൻഡിന്റെ സാരിയാണ് നിഖില ധരിച്ചിരുന്നത്. ചിത്രങ്ങൾ കണ്ട് ഹൃദയം കവർന്നെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.