‘ക്ലാസ്സ്‌മേറ്റ്സിലെ റസിയയല്ലേ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി രാധിക..’ – ഫോട്ടോസ് വൈറൽ

ചെറിയ-ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നടി രാധിക. രാധിക എന്ന് പേര് പറഞ്ഞാൽ മനസ്സിലാവുന്നതിനേക്കാൾ മലയാളികൾക്ക് ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ റസിയ എന്ന പറയുന്നതായിരിക്കും. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ് അത്.

1992-ൽ പുറത്തിറങ്ങിയ വിയറ്റ്നാം കോളനി എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരുമകളായി ബാലതാരമായി അഭിനയിച്ച് തുടക്കം കുറിച്ച ഒരാളാണ് രാധിക. അത് കഴിഞ്ഞ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഡാർലിംഗ് ഡാർലിംഗ്, ഷാർജ ടു ഷാർജ, വൺ മാൻ ഷോ, തസ്കരവീരൻ, ചങ്ങാതിപ്പൂച്ച, നസ്രാണി, ട്വന്റി 20, കോബ്ര, മായാമോഹിനി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഓള് എന്ന സിനിമയ്ക്ക് ശേഷം നാല് വർഷങ്ങൾക്ക് ഇപ്പുറം ഈ വർഷം പുറത്തിറങ്ങിയ മഞ്ജു വാര്യർ നായികയായി ആയിഷ എന്ന സിനിമയിൽ രാധിക അഭിനയിച്ചിരുന്നു. 2017-ൽ വിവാഹിതയായ രാധിക വിവാഹ ശേഷം ദുബായിലാണ് താമസിക്കുന്നത്. രാധികയുടെ സഹോദരനെയാണ് നടി ജ്യോതി കൃഷ്ണ വിവാഹം ചെയ്തിരിക്കുന്നത്. ആയിഷയുടെ റിലീസ് ഈ കഴിഞ്ഞ ആഴ്ചയായിരുന്നു.

സിനിമയുടെ പ്രൊമോഷൻ ചടങ്ങുകളിൽ പങ്കെടുത്തപ്പോഴുള്ള ലുക്കിലെ രാധികയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഫ്രോക്ക് ടൈപ്പ് വസ്ത്രമാണ് രാധിക ധരിച്ചിരിക്കുന്നത്. പ്രജിത്ത് പദ്മനാഭനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫർസാന സുൾഫിക്കറാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ദുബൈയിൽ ഷൂട്ട് ചെയ്ത സിനിമയായിരുന്നു ആയിഷ. ഇനി കേരളത്തിലേക്ക് മടങ്ങിയെത്തി സിനിമയിൽ സജീവമാകുമോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല.