‘ചുവപ്പിൽ അടാർ ലുക്കിൽ നടി മംത മോഹൻദാസ്, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അഭിനയത്രിയായും ഗായികയായും സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് നടി മംത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ മംത സിനിമയിൽ ചെയ്ത ഫലിപ്പിക്കാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി. ഏത് റോൾ കിട്ടിയാലും ഭംഗിയായി ചെയ്യുകയും ചെയ്യും.

ഇപ്പോഴുള്ള നടിമാരിൽ കോമഡി കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളുകൂടിയാണ് മംത. യുവനടിമാരിൽ പലർക്കും കോമഡി ചെയ്യാൻ പറ്റാത്തിടത്താണ് മംത കൈയടികൾ വാരിക്കൂട്ടുന്നത്. 2 കണ്ടറീസ്, മൈ ബോസ് എന്നീ സിനിമകളിലെ കോമഡി നായിക റോളുകൾ മാത്രം മതി മംതയെ മറ്റു നടിമാരിൽ നിന്ന് ഏറെ വ്യത്യസ്തയാക്കി മാറ്റുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലും മംത അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ തൊട്ട് ഇന്നത്തെ തലമുറയിലെ താരങ്ങളുടെ നായികയായി വരെ മംത അഭിനയിക്കുന്നുണ്ട്. പാസഞ്ചർ, കഥ തുടരുന്നു എന്നീ സിനിമകളാണ് മംതയുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. ബാബ കല്യാണി, ബിഗ് ബി, അൻവർ, കാർബൺ, ഫോറൻസിക്, ഭ്രമം, മ്യാവു, ജന ഗണ മന തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മംത അഭിനയിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ ദിവസങ്ങളിൽ മംത മാലിദ്വീപിൽ പോയിരിക്കുകയിരുന്നു. അവിടെ നിന്ന് തിരിച്ചുവന്ന ശേഷവും മംതയുടെ മാലിദ്വീപ് ചിത്രങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ സ്വിം ഡ്രെസ്സിലുള്ള മംതയുടെ പുതിയ ചിത്രങ്ങൾ, ചങ്കി മാത്യു എന്ന മാലിദ്വീപിലുള്ള ഫോട്ടോഗ്രാഫർ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് മംതയുടെ ആരാധകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്.