‘രണ്ട് പേർക്കും അപാര ധൈര്യം തന്നെ!! കടുവയ്ക്ക് ഒപ്പം കളിച്ചുരസിച്ച് അമൃതയും ഗോപിസുന്ദറും..’ – ഫോട്ടോസ് വൈറൽ

‘രണ്ട് പേർക്കും അപാര ധൈര്യം തന്നെ!! കടുവയ്ക്ക് ഒപ്പം കളിച്ചുരസിച്ച് അമൃതയും ഗോപിസുന്ദറും..’ – ഫോട്ടോസ് വൈറൽ

സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരു മത്സരാർത്ഥിയും പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറുകയും ചെയ്തയൊരാളാണ് അമൃത സുരേഷ്. സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയ അമൃതയ്ക്ക് അതിലൂടെ ഒരുപാട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചിരുന്നു. ഫൈനലിന് തൊട്ടുമുമ്പ് പുറത്താവുകയും ചെയ്തു.

ആഗതൻ എന്ന സിനിമയിലെ മുന്തിരിപ്പൂ എന്ന് തുടങ്ങുന്ന ഗാനം പാടി പിന്നണി ഗായിക രംഗത്ത് തന്റെ വരവ് അറിയിക്കുകയും ചെയ്തു. സംഗീത സംവിധായകൻ ശരത്താണ് അമൃതയെ പിന്നണി ഗായികയായി പുള്ളിമാൻ എന്ന സിനിമയിലൂടെ കൊണ്ടുവരുന്നത്. സ്റ്റാർ സിംഗറിൽ പാടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു നടൻ ബാല ഒരിക്കൽ സ്പെഷ്യൽ ജഡ്ജിയായി എത്തിയപ്പോൾ അമൃതയെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തു.

പക്ഷേ ആ ബന്ധം അധികം നാളുണ്ടായില്ല. അമൃതയും ബാലയും തമ്മിൽ വേർപിരിയുകയും ചെയ്തു. അവന്തിക എന്ന പേരിലുള്ള മകൾ അമൃതയ്ക്ക് ഒപ്പം താമസിക്കാനും തുടങ്ങി. അമൃത ഈ അടുത്തിടെ ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നു. ഏറെ വിമർശനങ്ങളാണ് ഇരുവർക്കും ഈ തീരുമാനത്തിന് കേൾക്കേണ്ടി വന്നത്. എങ്കിലും രണ്ട് പേരും തങ്ങളുടെ ജീവിതം അടിച്ചുപൊളിക്കുകയാണ്.

അതെ സമയം ഇരുവരും ഒരുമിച്ച് പട്ടായയിൽ പോയപ്പോഴുള്ള കൂടുതൽ ഫോട്ടോസ് ആരാധകരുമായി പങ്കുവെക്കുകയാണ്. അമൃതയും ഗോപിസുന്ദറും ഒരു കടുവയ്ക്ക് ഒപ്പം കളിച്ചുരസിക്കുന്ന ഫോട്ടോസാണ് പങ്കുവച്ചത്. ഇത്രയ്ക്കും ധൈര്യം ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളുവെന്ന് കമന്റുകളും വന്നിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ മകളുടെ ജന്മദിനം ഇരുവരും ചേർന്ന് ആഘോഷമാക്കിയത്.

CATEGORIES
TAGS