‘എനിക്ക് നിങ്ങളെ മടുത്തു മിസ്റ്റർ ഫഹദ്!! നസ്രിയയും ഫഹദും തമ്മിൽ പൊരിഞ്ഞ വഴക്ക്..’ – വീഡിയോ വൈറൽ

‘എനിക്ക് നിങ്ങളെ മടുത്തു മിസ്റ്റർ ഫഹദ്!! നസ്രിയയും ഫഹദും തമ്മിൽ പൊരിഞ്ഞ വഴക്ക്..’ – വീഡിയോ വൈറൽ

ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ഫഹദും നസ്രിയയും തമ്മിൽ പ്രണയത്തിലാവുന്നത്. ആ പ്രണയം പിന്നീട് വിവാഹത്തിൽ എത്തുന്ന കാഴ്ചയും മലയാളികൾ കണ്ടതാണ്. അന്ന് ഏറെ ചർച്ചയായത് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യസ്തമായിരുന്നു. പക്ഷേ ഇരുവരുടെയും ഒരുമിച്ചുള്ള അടിച്ചുപൊളിച്ചുള്ള ജീവിതം വിമർശിച്ചവർക്കുള്ള മറുപടിയായി മാറുകയും ചെയ്തു.

ഫഹദും നസ്രിയയും ആദ്യമായി ഒന്നിച്ച അഭിനയിച്ച സിനിമ കൂടിയായിരുന്നു ബാംഗ്ലൂർ ഡേയ്സ്. അതിലെ നസ്രിയ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രത്തിനെ വിവാഹം ചെയ്യുന്ന അർജുൻ ദാസ് എന്ന കഥാപാത്രമായിട്ടാണ് ഫഹദ് അഭിനയിച്ചത്. ഇരുവരും തമ്മിലുള്ള ഭാര്യയും ഭർത്താവുമായിട്ടുള്ള കെമിസ്ട്രി അന്ന് തന്നെ മലയാളികൾക്ക് വർക്ക് ഔട്ട് ആയതാണ്. ഇരുവരും തമ്മിൽ അടിവെക്കുന്ന സീനുകളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണ്.

ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിലും ഫഹദും നസ്രിയയും തമ്മിൽ വഴക്കും പിണക്കവുമാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഏതേലും സിനിമയുടെ സീനാണോ പരസ്യചിത്രത്തിലെ സീനാണോ എന്ന് വ്യക്തമല്ല. കാരണം ഫഹദും നസ്രിയയും എന്ന പേരിൽ തന്നെയാണ് വീഡിയോയിൽ ഇരുവരും തമ്മിൽ സംസാരിക്കുന്നത്.

കാറിൽ നിന്ന് ഫഹദുംമായി വഴക്കുണ്ടാക്കി നസ്രിയ വീടിന് ഉള്ളിലേക്ക് കയറി പോകുന്നതും ഫഹദ് പിന്നാലെ പോവുകയും അടുക്കളയിൽ എത്തിയ ഫഹദ് ഫ്രിഡ്ജ് തുടർന്ന് ഒരു ഐസ് ക്രീം എടുക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് നസ്രിയ ഫഹദിനോട്, എല്ലായിപ്പോഴും ഞാൻ തന്നെയാണല്ലോ വില്ലനെന്ന് പറയുന്നുണ്ട്. മനസ്സിലായല്ലോ ഇത് തന്നെയാണോ പറയാൻ ഉണ്ടായിരുന്നതെന്ന് ഫഹദും മറുപടി കൊടുത്തു.

അതിന് ശേഷം നസ്രിയ പറഞ്ഞ വാക്കുകളാണ് ഏറ്റവും ശ്രദ്ധേയം! “എനിക്ക് നിങ്ങളെ മടുത്തു മിസ്റ്റർ ഫഹദ്!! എന്ന് ഫഹദിന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. ഇതിന് പൊട്ടിച്ചിരിക്കുകയാണ് ഫഹദ് ചെയ്തത്. ശേഷം നസ്രിയ വാതിൽ ദേഷ്യത്തിൽ അടച്ച് പുറത്തേക്ക് പോവുകയും ചെയ്തു. “ലവ് ഹാസ് മെനി ഫ്ലേവർസ്” എന്ന് അവസാനം എഴുതി കാണിക്കുന്നുണ്ട്. ഇവർക്ക് ഇത് എന്ത് പറ്റിയെന്നാണ് മലയാളികൾ ചോദിക്കുന്നത്. ഐസ് ക്രീമിന്റെ പരസ്യമായിരിക്കുമെന്ന് നിഗമനത്തിലാണ് ആരാധകർ എന്തായാലും.

CATEGORIES
TAGS