‘അമ്പോ!! മലയാളികളെ അമ്പരപ്പിച്ച് ഹോട്ട് ലുക്കിൽ മീര ജാസ്മിൻ, ഗ്ലാമറസ് ക്വീനെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

വിവാഹ ശേഷം ബ്രേക്ക് എടുത്ത് സിനിമയിലേക്ക് തിരിച്ചുവരുന്ന ഒരുപാട് നായികമാരെ നമ്മൾ കണ്ടിട്ടുണ്ട്. പലർക്കും ചിലപ്പോൾ അടിപതറി സൈഡ് റോളിലേക്ക് ഒതുങ്ങി പോകാറുമുണ്ട്. വളരെ കുറച്ച് പേർ മാത്രമേ അത്തരത്തിൽ വീണ്ടും നായികയായി തകർത്ത് അഭിനയിച്ച് പ്രേക്ഷകർക്ക് മുന്നിൽ നിൽക്കുന്നത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ പോലെയുള്ളവർ മാത്രമാണ് അത്തരത്തിൽ പിടിച്ചുനിൽകുന്നത്.

എ.കെ ലോഹിതദാസ് എന്ന അനശ്വര സംവിധായകൻ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് മീര ജാസ്മിൻ. വർഷങ്ങളോളം സിനിമയിൽ സജീവമായി നിന്ന മീര ജാസ്മിൻ, വിവാഹിതയായ ശേഷം ഇടയ്ക്കിടെ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഏകദേശം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര വീണ്ടും ഈ അടുത്തിടെ സിനിമയിലേക്ക് മടങ്ങിയെത്തിയത്. മലയാളികൾ ഏറെ ഉറ്റുനോക്കിയ തിരിച്ചുവരവായിരുന്നു അത്.

മറ്റൊരു അതുല്യ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചുവരവ്. തിരിച്ചുവരവ് സിനിമയിലേക്ക് മാത്രമായിരുന്നില്ല. പ്രേക്ഷകർക്ക് ഇടയിൽ കുറച്ചുകൂടി സജീവമാകാൻ മീര ജാസ്മിൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ടുകൾ തുടങ്ങി. പിന്നീട് മലയാളികൾ കണ്ടത് പഴയ മീര ജാസ്മിനെ അല്ലെന്ന് വേണം പറയാൻ.

ഗ്ലാമറസ് ലുക്കുകളിൽ പലപ്പോഴും മീര ജാസ്മിൻ മലയാളികളെ അമ്പരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഹോട്ട് ലുക്കിൽ ചെയ്ത ഒരു ഗംഭീര ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. മഞ്ഞ നിറത്തിലെ ഔട്ട്.ഫിറ്റാണ് മീര ജാസ്മിൻ ധരിച്ചിരുന്നത്. ഇത്രയും ഗ്ലാമറസായ മീരയുടെ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത് റോളക്സ് എന്ന ഫോട്ടോഗ്രാഫറാണ്. ‘ആത്മാവിന്റെ സൂര്യകിരണങ്ങൾ..’ എന്ന ക്യാപ്ഷനോടെയാണ് മീര ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.