‘അവസരങ്ങൾ കുറയും തോറും നടിമാരുടെ ഗ്ലാമർ ഫോട്ടോഷൂട്ട് കൂടിവരുന്നു..’ – ആര്യയുടെ ചിത്രത്തിന് താഴെ സദാചാരവാദിയുടെ മോശം കമന്റ്
മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിൽ ബഡായ് ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടിയും അവതാരകയുമായ ആര്യ ബഡായ്. രമേശ് പിഷാരടിയുടെ ഭാര്യയായി അഭിനയിച്ച കൗണ്ടറുകൾക്ക് മറു കൗണ്ടറുകൾ പറഞ്ഞ് കൈയടി വാങ്ങിക്കൂട്ടിയ ആര്യ പെട്ടന്ന് തന്നെ ടെലിവിഷൻ സ്ഥാനം ഉറപ്പിച്ചിരുന്നു.
2006 തൊട്ട് ടെലിവിഷൻ രംഗത്ത് സജീവയായ ആര്യ നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു. 2013 ബഡായ് ബംഗ്ലാവ് തുടങ്ങിയപ്പോൾ തൊട്ടാണ് പ്രേക്ഷകർ ആര്യയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഇത് കൂടാതെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ആര്യ. മോഹൻലാൽ അവതാരകനായി എത്തിയ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ടുവിലെ മത്സരാർത്ഥി ആയിരുന്നു ആര്യ.
ഷോയിൽ വന്ന ശേഷം പ്രേക്ഷകർക്ക് ഇടയിൽ ഒരു നെഗറ്റീവ് ഇമ്പാക്ട് താരത്തിന് ഉണ്ടായെങ്കിലും അതിശക്തമായ താരം തിരിച്ചുവരിക ഉണ്ടായി. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് ആര്യ അവതാരകയായ സ്റ്റാർട്ട് മ്യൂസിക് എന്ന പരിപാടി ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ആര്യ തന്നെ വീണ്ടും അവതാരകയായി തിരിച്ചെത്തി.
സോഷ്യൽ മീഡിയയിൽ വളരെ സജീവയായ ആര്യയ്ക്ക് ഒരുപാട് സൈബർ അക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ബിഗ് ബോസിന് ശേഷം. ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ മോശം കമന്റുകളുമായി ഒരു കൂട്ടർ സ്ഥിരം വരാറുണ്ടായിരുന്നു. പതിയെ പതിയെ അതെല്ലാം മാറുകയും ചെയ്തു. ആര്യ ഈ കഴിഞ്ഞ ദിവസം സ്വിമ്മിങ് പൂളിൽ നിന്നൊരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അതിന് താഴെ മോശം കമന്റുകളുമായി ഓൺലൈൻ ആങ്ങളമാരും സദാചാരവാദികളും എത്തിയിരുന്നു. ‘അവസരങ്ങൾ കുറയും തോറും നടിമാരുടെ ഗ്ലാമർ ഫോട്ടോഷൂട്ട് കൂടിവരുന്നു..’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. കുറെ പേർ കമന്റ് ലൈക് ചെയ്തിട്ടുണ്ട്. എന്തായാലും കമന്റിനോട് താരം പ്രതികരിച്ചിട്ടില്ല. എന്നാൽ നിരവധി പേർ ഫോട്ടോയ്ക്ക് നല്ല കമന്റുകളും ഇട്ടിട്ടുണ്ട്.